യുഎസിലേക്കുള്ള എച്ച്-1ബി വിസകള്‍ക്കായുളള ലോട്ടറിയില്‍ സെലക്ടാവുന്നതിനായി യുക്തിരഹിതമായി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി നിരവധി ഇന്ത്യന്‍ പ്രഫഷണലുകള്‍ക്കും ഇന്ത്യന്‍ സ്റ്റുഡന്റ്‌സിനും പ്രസ്തുത വിസ ലഭിക്കാത്ത അവസ്ഥയുണ്ടെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഒന്നിലധികം തവണം എച്ച്-1ബി വിസക്കായി രജിസ്റ്റര്‍ ചെയ്യുന്നതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് വിസ ലഭിക്കുന്നതിനുളള അവസരം നഷ്ടമാകുന്നത്. എച്ച്-1ബി വിസ നിയമപ്രകാരം ഇത്തരത്തില്‍ ഒരാള്‍ ഒന്നിലധികം തവണ രജിസ്ട്രര്‍ ചെയ്യാന്‍ പാടില്ലാത്തതിനാലാണ് ഇവര്‍ക്ക് വിസക്കുള്ള യോഗ്യത നഷ്ടമാകുന്നത്.
2024 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള എച്ച്-1ബി വിസ രജിസ്‌ട്രേഷന്‍ കണക്കുകള്‍ കഴിഞ്ഞ മാസം യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ് സിഐഎസ്) പുറത്ത് വിട്ടതിലൂടെ ഈ പ്രശ്‌നം എടുത്ത് കാട്ടപ്പെടുന്നുണ്ട്. എച്ച്-1ബി വിസകള്‍ക്ക് അര്‍ഹരായവര്‍ക്ക് ഈ അബദ്ധം കാണിക്കുന്നതിലൂടെ വിസക്കുള്ള അവസരമില്ലാതാകുന്നുവെന്നാണ് യുഎസ് സിഐഎസ് ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നത് യുഎസിലെ ഇമിഗ്രേഷന്‍ സിസ്റ്റം കൈകാര്യം ചെയ്യുന്നതിന് അധികാരമുള്ള ഓര്‍ഗനൈസേഷനെന്ന നിലയില്‍ യുഎസ് സിഐഎസിന്റെ ഈ മുന്നറിയിപ്പിന് ഏറെ ഗൗരവമുണ്ട്.
എച്ച്-1ബി ലോട്ടറി പ്രക്രിയയിലെ നീതിപൂര്‍വകമല്ലാത്ത വശം പ്രയോജനപ്പെടുത്തി നറുക്ക് ലഭിക്കുന്നതിനായി നീതിരഹിതമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍, കണ്‍സള്‍ട്ടന്‍സികള്‍ എന്നിവയില്‍ ഒരേ സമയം തങ്ങളുട പേര് ആവര്‍ത്തിച്ച് രജിസ്റ്റര്‍ ചെയ്യുന്നതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ എച്ച് 1 ബി വിസ ലഭിക്കുന്നതിനുള്ള അവസരമില്ലാതാകുന്നതെന്നാണ് യുഎസ് സിഐഎസ് വിശദീകരിക്കുന്നു. നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഥവാ രജിസ്‌ട്രേഷന്‍ നിര്‍വഹിക്കുന്നവര്‍ക്ക് മാത്രമേ എച്ച് 1 ബി വിസക്കുള്ള അവസരം ലഭിക്കുകയുള്ളുവെന്നും യുഎസ് സിഐഎസ് ഏവരെയും ഓര്‍മിപ്പിക്കുന്നു.