ആവേശോജ്ജ്വല തുടക്കം, പ്രൗഢഗംഭീര സമാപനം

ആവേശോജ്ജ്വല തുടക്കം, പ്രൗഢഗംഭീര സമാപനം
സമീക്ഷ യു.കെ ആറാം ദേശീയ സമ്മേളനം മെയ് 21 ന് പീറ്റര്‍ ബറോയില്‍ സമാപിക്കുമ്പോള്‍ , അതൊരു സാംസ്‌കാരിക സംഘടനയുടെ ഏറെ കരുത്തോടെയുള്ള മുന്നോട്ടു കുതിപ്പിന്റെ നാന്ദികുറിക്കല്‍ കൂടിയായിരുന്നു.


ഗോവിന്ദന്‍ മാഷിന്റെയും,ആഷിഖ് അബുവിന്റെയും സാന്നിദ്ധ്യം കൊണ്ടും, വൈവിധ്യമാര്‍ന്ന കലാപ്രകടന ചാരുതകൊണ്ടും സമ്പന്നമാക്കപ്പെട്ട സാംസ്‌കാരിക സമ്മേളനത്തോടെ സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനം കൊടിയിറങ്ങി.


പൊതു സമ്മേളനത്തിന് ശ്രീ ഗോവിന്ദന്‍ മാസ്റ്ററും മുഖ്യാധിതിയായി എത്തിയ സംവിധായകന്‍ ശ്രീ ആഷിഖ് അബുവും ചേര്‍ന്ന് തിരിതെളിച്ചു. തന്റെ ഉത്ഘാടന പ്രസംഗത്തില്‍ ഇന്ത്യയുടെ വര്‍ഗ്ഗീയ വല്‍ക്കരണത്തെക്കുറിച്ചും കേരളസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു. ഒപ്പം സമീക്ഷUK യുടെ മുന്‍പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും അറിയിച്ചു. ലണ്ടന്‍ഡറിയിലെ തടാകത്തില്‍ ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞ റൂബന്‍ സൈമണിന്റെയും ജോസഫ് സെബാസ്റ്റ്യന്റെയും പേരു നല്‍കിയിരുന്ന സമ്മേളന വേദിയില്‍ വെച്ച് ആ കുട്ടികളുടെ ഓര്‍മ്മക്കായി സമീക്ഷUK ലണ്ടന്‍ഡറി ബ്രാഞ്ച് കണ്ണൂര്‍ജില്ലയില്‍ വീടില്ലാത്ത നിര്‍ധന കുടുബത്തിന് ഒരു സ്‌നേഹ വീട് നിര്‍മ്മിച്ചു നല്‍കുന്ന കാര്യം തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീ.ഗോവിന്ദന്‍ മാസ്റ്റര്‍ പ്രഖ്യാപിച്ചു.


മുഖ്യാഥിതിയായി എത്തിയ ആഷിഖ് അബു, ഒപ്പം ലോകകേരള സഭാംഗം ശ്രീ ശ്രീകുമാര്‍ സദാനന്ദന്‍ , മലയാളം മിഷന്‍ UK ചാപ്റ്റര്‍ പ്രസിഡന്റും ലോകകേരളസഭാംഗവുമായ ശ്രീ സി എ ജോസഫ് , പീറ്റര്‍ബോറോ മലയാളികളുടെ പ്രതിനിധി ശ്രീ ജോജി മാത്യു എന്നിവര്‍ സമീക്ഷ UK യുടെ മുന്‍പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും നല്‍കി.


മലയാളികളായ സ്ത്രീകള്‍ പ്രവാസി ജീവിതത്തിന്റെ ഭാഗമായി അധികം കടന്നു ചെല്ലാത്ത തൊഴില്‍ മേഖലയായ ബസ് ഡ്രൈവിങ്ങ് മേഖലയില്‍ ജോലി ചെയ്യുന്ന ഈസ്റ്റ് ഹാമില്‍ നിന്നുള്ള ശ്രീമതി സലീന ഹാരിസ്, സമിക്ഷ UK നാഷ്ണല്‍ ബാഡ്മന്റന്‍ കോര്‍ഡിനേറ്റേഷ്‌സ് ആയ ജിജു സൈമണ്‍, ജോമിന്‍ ജോസ്, വിവിധ ബ്രാഞ്ചുകളില്‍ നിന്നുള്ള ഷെയര്‍ & കെയര്‍ കമ്മ്യൂണിറ്റി പ്രോജക്ട് കോര്‍ഡിനേറ്റേഷ്‌സ് തുടങ്ങിയവരെ ശ്രീ ഗോവിന്ദന്‍ മാസ്റ്റര്‍ സമ്മേളനത്തില്‍ വെച്ച് ആദരിച്ചു.

സമീക്ഷUK യുടെ സ്‌നേഹാദരമായി ഓരോ മൊമെന്റോ സമീക്ഷUk നാഷ്ണല്‍ പ്രസിഡന്റ് ശ്രി ശ്രീകുമാര്‍ ഉള്ളപ്പിള്ളില്‍ ശ്രീ ഗോവിന്ദന്‍ മാസ്റ്റര്‍ക്കും, നാഷ്ണല്‍ സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപ്പള്ളി ജോയിന്റ് സെക്രട്ടറി ശ്രീ ചിഞ്ചു സണ്ണി എന്നിവര്‍ ചേര്‍ന്ന് ശ്രീ ആഷിഖ് അബുവിനും നല്‍കി.


പൊതു സമ്മേളനത്തിനു ശേഷം വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി.

ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ കേരള കലാരൂപങ്ങള്‍ക്കു പുറമേ കഥക് ഭാന്‍ഗ്ര തുടങ്ങിയ നൃത്ത കലാരൂപങ്ങളും അവതരിപ്പിക്കപ്പെട്ടു. കെറ്ററിംങ്ങില്‍ നിന്നുള്ള കുട്ടികളുടെ മനോഹരമായ സംഘനൃത്തവും , ഒപ്പം Uk യിലെ പ്രമുഖ ഗായകരുടെ സംഗീത പരിപാടിയും അരങ്ങേറി. പരിപാടിയില്‍ പങ്കെടുത്ത കാലാ പ്രതിഭകളെ ശ്രീ ആഷിഖ് അബു സമീക്ഷUKയുടെ മൊമെന്റോ നല്‍കി ആദരിച്ചു.

മുന്നൂറില്‍ അധികം പേര്‍ പങ്കെടുത്ത പൊതു സമ്മേളനം നാഷ്ണല്‍ വൈസ്സ്പ്രസിഡന്റ് ശ്രീ ഭാസ്‌കര്‍ പുരയിലിന്റെ നന്ദി പ്രകാശനത്തോടെ വൈകിട്ട് ഏഴരയോടെ സമാപിച്ചു .

വാര്‍ത്ത :

ഉണ്ണികൃഷ്ണന്‍ ബാലന്‍

Other News in this category



4malayalees Recommends