ബൈഡന്റെ വക വിയറ്റ്‌നാമില്‍ നിന്ന് മോഡിക്ക് വാനോളം പ്രശംസ; മോഡിയുടെ നേതൃപാടവവും ആതിഥേയത്വവും അതുല്യമെന്ന് ബൈഡന്‍; മോഡിയുടെ ഭരണത്തിന്‍ കീഴില്‍ മനുഷ്യാവകാശവും പത്രസ്വാതന്ത്ര്യവും പരിപാലിക്കപ്പെടുന്നുവെന്ന് യുഎസ് പ്രസിഡന്റ്

ബൈഡന്റെ വക വിയറ്റ്‌നാമില്‍ നിന്ന് മോഡിക്ക് വാനോളം പ്രശംസ; മോഡിയുടെ നേതൃപാടവവും ആതിഥേയത്വവും അതുല്യമെന്ന് ബൈഡന്‍; മോഡിയുടെ ഭരണത്തിന്‍ കീഴില്‍ മനുഷ്യാവകാശവും പത്രസ്വാതന്ത്ര്യവും പരിപാലിക്കപ്പെടുന്നുവെന്ന് യുഎസ് പ്രസിഡന്റ്
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃപാടവത്തെയും ആതിഥേയത്വത്തെയും പുകഴ്ത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. വിയറ്റ്‌നാം സന്ദര്‍ശനത്തിന്റെ ഭാഗമായി തലസ്ഥാനമായ ഹാനോയില്‍ വച്ച് റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കവേയാണ് ബൈഡന്‍ ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്. ജി20 നായി മോഡി കാഴ്ച വച്ച അതുല്യമായ ആതിഥേയത്വത്തെയും ബൈഡന്‍ പുകഴ്ത്തിയിട്ടുണ്ട്. സമ്മിറ്റിന്റെ പശ്ചാത്തലത്തില്‍ മോഡിയുമായി നിര്‍ണായകമായ ചര്‍ച്ചകള്‍ നടത്താന്‍ തനിക്ക് സാധിച്ചുവെന്നും ബൈഡന്‍ വെളിപ്പെടുത്തുന്നു. ഇതിലൂടെ ഇന്തോ-യുഎസ് പങ്കാളിത്തം കൂടുതല്‍ ശക്തമാകുമെന്ന പ്രതീക്ഷയും ബൈഡന്‍ ഉയര്‍ത്തിപ്പിടിക്കുന്നു.

മോഡിയുടെ ഭരണത്തില്‍ മനുഷ്യാവകാശങ്ങള്‍ ബഹുമാനിക്കപ്പെടുന്നതില്‍ ബൈഡന്‍ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ആദ്യമായി ഇന്ത്യയിലെത്തിയ ബൈഡന്‍ വിവിധ മേഖലകളിലെ പരസ്പര സഹകരണത്തെക്കുറിച്ച് മോഡിയുമായി വിശദമായ ചര്‍ച്ചകളാണ് നടത്തിയിരിക്കുന്നത്.തന്റെ ഭരണത്തിന്‍ കീഴില്‍ സിവില്‍ സൊസൈറ്റിയുടെ നിര്‍ണായക പങ്കും മാധ്യമസ്വാതന്ത്ര്യവും മോഡി ഉറപ്പ് വരുത്തുന്നതിലും ബൈഡന്‍ പ്രശംസ ചൊരിഞ്ഞിട്ടുണ്ട്. വിശദമായ ചര്‍ച്ചകള്‍ക്കൊടുവില്‍ മോഡിയും ബൈഡനും ഇറക്കിയ സംയുക്ത പ്രസ്താവന ഏറെ പ്രതീക്ഷ പകരുന്നതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതായത് യുഎസും ഇന്ത്യയും പ്രതിരോധ സഹകരണം കൂടുതല്‍ ആഴത്തിലാക്കുമെന്നാണിത് വ്യക്തമാക്കുന്നത്. അതായത് ഇപ്പോള്‍ തന്നെ വികസിപ്പിച്ച പ്രതിരോധ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതായിരിക്കും. ഉദാഹരണമായി സ്പേസ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എന്നിവയിലൂടെയും ജെറ്റ് എന്‍ജിനുകളുടെ സംയുക്ത നിര്‍മാണമടക്കമുള്ള ആക്സിലറേറ്റഡ് ഡിഫെന്‍സ്- ഇന്റസ്ട്രിയല്‍ കൊളാബറേഷനിലൂടെയും ഇരു രാജ്യങ്ങളും തമ്മില്‍ ഇപ്പോഴുള്ള ശക്തമായ പ്രതിരോധ സഹകരണം കൂടുതല്‍ വ്യാപ്തിയും ആഴമുളളതുമാക്കി മാറ്റാന്‍ പോകുന്നതെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം മോഡിയും ബൈഡനും ചേര്‍ന്നിറക്കിയ സംയുക്ത പ്രസ്താവന സ്ഥിരീകരിക്കുന്നു.

Other News in this category



4malayalees Recommends