ന്യൂ ജഴ്‌സിയിലെ 18 കൗണ്ടികളില്‍ .ഫ്‌ലഡ് വാച്ച് പുറപ്പെടുവിച്ച് നാഷണല്‍ വെതര്‍ സര്‍വീസ്; കടുത്ത മഴയും പെട്ടെന്നുളള വെള്ളപ്പൊക്കവും ഇടിയോട് കൂടിയ കാറ്റുകളുമുണ്ടാകുമെന്ന് മുന്നറിയിപ്പ്; അടിയന്തരി സാഹചര്യങ്ങളെ നേരിടാനൊരുങ്ങി സ്റ്റേറ്റ്

ന്യൂ ജഴ്‌സിയിലെ 18 കൗണ്ടികളില്‍ .ഫ്‌ലഡ് വാച്ച് പുറപ്പെടുവിച്ച് നാഷണല്‍ വെതര്‍ സര്‍വീസ്; കടുത്ത മഴയും പെട്ടെന്നുളള വെള്ളപ്പൊക്കവും ഇടിയോട് കൂടിയ കാറ്റുകളുമുണ്ടാകുമെന്ന് മുന്നറിയിപ്പ്; അടിയന്തരി സാഹചര്യങ്ങളെ നേരിടാനൊരുങ്ങി സ്റ്റേറ്റ്
കടുത്ത വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് ന്യൂ ജഴ്‌സിയിലെ 18 കൗണ്ടികളില്‍ അധികൃതര്‍ ഫ്‌ലഡ് വാച്ച് പുറപ്പെടുവിച്ചു. നാഷണല്‍ വെതര്‍ സര്‍വീസാണിത് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ പ്രദേശത്ത് കടുത്ത മഴയും വെള്ളപ്പൊക്കവും ഇടിയോട് കൂടിയ കാറ്റുകളും അനുഭവപ്പെടാനുള്ള സാധ്യത പരിഗണിച്ചാണീ മുന്നറിയിപ്പ്. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഇത്തരം പ്രതികൂല കാലാവസ്ഥയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു നാഷണല്‍ വെതര്‍ സര്‍വീസ് ഫ്‌ലഡ് വാച്ച് പുറപ്പെടുവിച്ചപ്പോള്‍ പ്രവചിച്ചിരുന്നത്. സ്റ്റേറ്റിന്റെ ചില പ്രത്യേക ഭാഗങ്ങളില്‍ ഒരു ഇഞ്ച് മുതല്‍ രണ്ടിഞ്ച് വരെ മഴ പെയ്യുമെന്നാണ് മെറ്റീരിയോളജിസ്റ്റുകള്‍ പ്രവചിച്ചിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് നദികളും അരുവികളും കരകവിയുമെന്നും മുന്നറിയിപ്പുണ്ട്. കൂടാതെ ഹൈവേകളില്‍ പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാകുമെന്നും പ്രവചനമുണ്ട്. കൂടാതെ ശക്തമായ കാറ്റ് അല്ലെങ്കില്‍ ഒറ്റപ്പെട്ട ടൊര്‍ണാഡോ സാധ്യതയും അവര്‍ തള്ളിക്കളയുന്നില്ല. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമായിരുന്നു ഫ്‌ലഡ് വാച്ച് ആദ്യം പുറപ്പെടുവിച്ചിരുന്നത്. തുടര്‍ന്ന് ഇത് ബുധനാഴ്ച കൂടി ബാധകമാക്കുകയായിരുന്നു. ബെര്‍ഗന്‍, ബേര്‍ലിംഗ്ടണ്‍, കാംഡെന്‍, എസെക്‌സ്, ഗ്ലൗസെസ്റ്റര്‍, ഹഡ്‌സന്‍, ഹണ്ടര്‍ഡന്‍, മെര്‍സെര്‍, മിഡില്‍ സെക്‌സ്, മോണ്‍മൗത്ത്, മോറിസ്, ഓഷ്യന്‍ പസെയ്ക്, സാലെം, സോമര്‍സെറ്റ്, സസെക്‌സ്, യൂണിയന്‍, വാറെന്‍ എന്നീ കൗണ്ടികളിലാണ് ഫ്‌ലഡ് വാച്ച് ബാധകമാക്കിയിരിക്കുന്നത്.

ഈ പ്രവചനങ്ങളെ തുടര്‍ന്ന് ജാഗ്രതയോടെ കാലാവസ്ഥ നിരീക്ഷിച്ച് വരുകയാണെന്നാണ് നാഷണല്‍ വെതര്‍ സര്‍വീസിന്റെ റീജിയണല്‍ ഓഫീസ് വെളിപ്പെടുത്തുന്നത്. ഏത് സമയവും വെള്ളപ്പൊക്കമുണ്ടാകുമെന്ന ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട് . അതിനാല്‍ ജനങ്ങള്‍ കടുത്ത ജാഗ്രത പാലിക്കാനും മുന്നറിയിപ്പുണ്ട്. വെള്ളപ്പൊക്കത്തെ നേരിടാന്‍ സര്‍വസന്നാഹത്തോടെയിരിക്കണമെന്നാണ് ഈ ഏരിയകളിലുള്ളവര്‍ക്ക് നിര്‍ദേശമേകിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ നിരവധി മഴകള്‍ കാരണം ന്യൂ ജഴ്‌സിയിലെ നിരവധി ഭാഗങ്ങളില്‍ ഇപ്പോള്‍ തന്നെ ആകെ കുതിര്‍ന്ന അവസ്ഥയാണുളളത്. ചിലയിടങ്ങളില്‍ 24 മണിക്കൂറുകള്‍ക്കിടെ നാല് മുതല്‍ അഞ്ച് ഇഞ്ച് വരെ മഴ പെയ്തിട്ടുമുണ്ട്.

Other News in this category4malayalees Recommends