യുഎസിന്റെയും ഇന്ത്യയുടെയും നാവികേസനകള്‍ പരസ്പരമുള്ള സഹകരണം വര്‍ധിപ്പിക്കും; ഇന്ത്യന്‍ നേവി ചീഫിന്റെ നാല് ദിവസത്തെ യുഎസ് സന്ദര്‍ശനം വഴിത്തിരിവായി; നേവി-ടു- നേവി എന്‍ഗേജ്‌മെന്റുകള്‍ അപെക്‌സ് ലെവലില്‍ നടക്കും

യുഎസിന്റെയും ഇന്ത്യയുടെയും നാവികേസനകള്‍ പരസ്പരമുള്ള സഹകരണം വര്‍ധിപ്പിക്കും;  ഇന്ത്യന്‍ നേവി ചീഫിന്റെ നാല് ദിവസത്തെ യുഎസ് സന്ദര്‍ശനം വഴിത്തിരിവായി; നേവി-ടു- നേവി എന്‍ഗേജ്‌മെന്റുകള്‍ അപെക്‌സ് ലെവലില്‍ നടക്കും

യുഎസിന്റെയും ഇന്ത്യയുടെയും നാവികേസനകള്‍ പരസ്പരമുള്ള സഹകരണം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ നേവി ചീഫായ അഡ്മിറല്‍ ആര്‍ ഹരി കുമാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ യുഎസ് സന്ദര്‍ശിച്ചത് ഇരു രാജ്യങ്ങളും തമമിലുള്ള മാരിടൈം സെക്യൂരിറ്റി സഹകരണം വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതിന് പുറമെ ഇരു രാജ്യങ്ങളും തമ്മില്‍ നാവിക സേനാ സഹവര്‍ത്തിത്വം വര്‍ധിപ്പിച്ച് ശക്തി കൂട്ടുകയെന്നതും ഇദ്ദേഹത്തിന്റെ യുഎസ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമായി വിലയിരുത്തപ്പെടുന്നുണ്ട്.


ഇത്തരം ലക്ഷ്യങ്ങളെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകളാണ് ഹരികുമാറിന്റെ നാല് ദിവസത്തെ യുഎസ് സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്നതെന്നാണ് ഒഫീഷ്യലുകള്‍ ഞായറാഴ്ച വ്യക്തമാക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 19 മുതല്‍ 22 വരെയായിരുന്നു ഇന്ത്യന്‍ നേവി ചീഫ് യുഎസ് സന്ദര്‍ശനം നടത്തിയിരുന്നത്. പ്രധാനമായും 25ാം ഇന്റര്‍നാഷണല്‍ സീപവര്‍ സിംപോസിയത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇദ്ദേഹം യുഎസ് സന്ദര്‍ശിച്ചതെങ്കിലും ഇതിന്റെ ഭാഗമായി ഇന്ത്യ-യുഎസ് നാവിക സേനകളുടെ പരസ്പര സഹകരണം ശക്തമാക്കുന്നതിനുള്ള നീക്കങ്ങളും നടന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

നേവി ചീഫിന്റെ യുഎസ് സന്ദര്‍ശനത്തിലൂടെ നേവി-ടു- നേവി എന്‍ഗേജ്‌മെന്റുകള്‍ അപെക്‌സ് ലെവലില്‍ നടക്കുന്നതിനുള്ള നിര്‍ണായക അവസരമാണുണ്ടാക്കുന്നതെന്നും ഇതിലൂടെ യുഎസിന്റെയും ഇന്ത്യയുടെയും നാവിക സേനകള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുമെന്നും ഇന്ത്യന്‍ നേവി വക്താവായ കമാന്‍ഡര്‍ വിവേക് മാദ്വാള്‍ വ്യക്തമാക്കുന്നു. ഇന്റര്‍നാഷണല്‍ സീപവര്‍ സിംപോസിയത്തിന്റെ പശ്ചാത്തലത്തില്‍ ഹരി കുമാര്‍ യുഎസ്,ഓസ്‌ട്രേലിയ, ഈജിപ്ത്, ഫിജി, ഇസ്രായേല്‍, ഇറ്റലി, ജപ്പാന്‍, കെനിയ, പെറു, സൗദി അറേബ്യ, സിംഗപ്പൂര്‍, യുകെ അടക്കമുളള നിരവധി രാജ്യങ്ങളിലെ നേവി ചീഫുമാരുമായി നിര്‍ണായക ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

Other News in this category



4malayalees Recommends