പെണ്ണെന്ന് വിളിച്ച് സഹപാഠികളായ പെണ്‍കുട്ടികള്‍ നിരന്തരം കളിയാക്കി; 14 കാരന്‍ ജീവനൊടുക്കി

പെണ്ണെന്ന് വിളിച്ച് സഹപാഠികളായ പെണ്‍കുട്ടികള്‍ നിരന്തരം കളിയാക്കി; 14 കാരന്‍ ജീവനൊടുക്കി
പെണ്ണെന്ന് വിളിച്ച് സഹപാഠികളായ പെണ്‍കുട്ടികള്‍ നിരന്തരം കളിയാക്കിയതിനെ തുടര്‍ന്ന് ഒമ്പതാം ക്ലാസുകാരനായ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.

സംഭവത്തില്‍ ഹിസാര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച ആണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ രണ്ടുവിദ്യര്‍ഥിനികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

മകന്റെ മരണവാര്‍ത്ത അറിഞ്ഞ് ദുബായില്‍ ആയിരുന്ന പിതാവ് നാട്ടിലെത്തിയിരുന്നു. പെണ്‍കുട്ടികള്‍ നിരന്തരം കളിയാക്കിയതുകൊണ്ട് മറ്റൊരു സ്‌കൂളിലേക്ക് മാറ്റണമെന്ന് മകന്‍ അമ്മയോട് ആവശ്യപ്പെട്ടിരുന്നതായി പിതാവ് പറഞ്ഞു. വിഷയത്തില്‍ മകന്‍ ക്ലാസ് ടീച്ചറോട് പരാതി പറഞ്ഞെങ്കിലും, നടപടി എടുത്തില്ലെന്നും ഇദ്ദേഹം പറഞ്ഞു. ക്ലാസ് ടീച്ചര്‍ വിദ്യാര്‍ഥിനികളെ സംരക്ഷിക്കുന്ന നിലപാടാണ് എടുത്തതെന്നും കുട്ടിയുടെ പിതാവ് ആരോപിക്കുന്നു.

കുട്ടി ജീവനൊടുക്കുന്ന സമയത്ത് മാതാവ് വീട്ടില്‍ ഇല്ലായിരുന്നു. ഈ സമയം കുട്ടിയുടെ മുത്തച്ഛനും സഹോദരിയും വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും സംഭവം അറിഞ്ഞില്ല. പിന്നീട് കുട്ടിയെ പുറത്തു കാണാതായപ്പോള്‍ മുറിയില്‍ തട്ടിവിളിച്ചെങ്കിലും അനക്കമുണ്ടായിരുന്നില്ല.

ഇതേത്തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിനില്‍ക്കുന്നത് കണ്ടത്. ഇതോടെ സഹോദരി ബഹളംവെച്ച് അയല്‍ക്കാരെ വിളിച്ചുകൂട്ടി. അയല്‍ക്കാര്‍ ഓടിയെത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.




Other News in this category



4malayalees Recommends