യുപിയില്‍ നാലുവയസ്സുകാരിയെ പീഡിപ്പിച്ച 14 കാരന്‍ അറസ്റ്റില്‍

യുപിയില്‍ നാലുവയസ്സുകാരിയെ പീഡിപ്പിച്ച 14 കാരന്‍ അറസ്റ്റില്‍

നാലുവയസ്സുകാരിയെ പീഡിപ്പിച്ച 14 കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഡിയോറിയയിലെ രുദ്രപൂര്‍ കോട്വാലി ഗ്രാമത്തില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ആട് മേയ്ക്കാന്‍ പോയ സഹോദരിയുടെ അടുത്തേക്ക് പോകുമ്പോഴാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. കുട്ടിയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


മാതാപിതാക്കള്‍ ജോലിക്ക് പോയതിനാല്‍ പെണ്‍കുട്ടിയും മൂത്ത സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉച്ചയോടെ നാലുവയസുകാരിയെ ഉറക്കിയശേഷം സഹോദരി സമീപത്തെ പറമ്പിലേക്ക് ആട് മേയ്ക്കാന്‍ പോയി. പിന്നീട് ഉറക്കമുണര്‍ന്ന പെണ്‍കുട്ടി സഹോദരിയുടെ അടുത്തേക്ക് പോവുകയായിരുന്നു.

വഴിയില്‍ അതേ ഗ്രാമത്തില്‍ നിന്നുള്ള 14 കാരന്‍ കുട്ടിയെ വശീകരിച്ച് വയലിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ബലാത്സംഗം ചെയ്യുകയും പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയുമായിരുന്നു. ചോരയില്‍ കുളിച്ച് അവശയായ കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തി സംഭവം അമ്മയോട് പറഞ്ഞു. കുട്ടിയെ ഉടന്‍ ഗൗരിബസാറിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചു.

നില ഗുരുതരമായതോടെ കുട്ടിയെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. പിന്നീട് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയായ കൗമാരക്കാരനെ പിടികൂടി ജുവനൈല്‍ ഹോമിലേക്ക് അയച്ചു.
Other News in this category



4malayalees Recommends