കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുവാന്‍ കുവൈറ്റില്‍ എത്തിച്ചേര്‍ന്ന കണ്ടനാട് (ഈസ്റ്റ്) ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. തോമസ് മാര്‍ അത്തനേഷ്യസ് മെത്രാപ്പോലീത്തായ്ക്ക് ഊഷ്മളമായ സ്വീകരണം നല്‍കി. മഹാ ഇടവക വികാരി ഫാ. ഡോ. ബിജു ജോര്‍ജ്ജ് പാറയ്ക്കല്‍, ട്രസ്റ്റി ജോജി പി. ജോണ്‍, സെക്രട്ടറി ജിജു പി. സൈമണ്‍, ഭരണസമിതിയംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പരിശുദ്ധ പരുമല തിരുമേനിയുടെ 121ാ!ം ഓര്‍മ്മപെരുന്നാളിനോടനുവന്ധിച്ച് ക്രമീകരിച്ചിരിക്കുന്ന സന്ധ്യാ നമസ്‌ക്കാരം, റാസ, ഇടവക ദിന പരിപാടികള്‍, നവംബര്‍ 3ന് രാവിലെ എന്‍.ഈ.സി.കെ.യില്‍ നടക്കുന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ എന്നിവയ്ക്ക് അഭിവന്ദ്യ തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിക്കും.