ബ്രിസ്‌റ്റോളിലുള്ള മലയാളി എപ്പ്‌സ്‌കോപ്പല്‍ സഭകളുടെ എക്യുമെനിക്കല്‍ കരോള്‍ ക്വയര്‍ സംഗമം ഇന്ന്

ബ്രിസ്‌റ്റോളിലുള്ള മലയാളി എപ്പ്‌സ്‌കോപ്പല്‍ സഭകളുടെ എക്യുമെനിക്കല്‍ കരോള്‍ ക്വയര്‍ സംഗമം ഇന്ന്
ബ്രിസ്‌റ്റോളിലുള്ള മലയാളി എപ്പ്‌സ്‌കോപ്പല്‍ സഭകളുടെ ആഭിമുഖ്യത്തില്‍ 2014 മുതല്‍ നടത്തിവരാറുള്ള എക്യുമെനിക്കല്‍ കരോള്‍ ക്വയര്‍ സംഗമം ഈ വര്‍ഷം സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയില്‍ വച്ച് 2023 ഡിസംബര്‍ മാസം 26ാം തിയതി നടത്തുന്നു.

ബ്രിസ്റ്റോളിലുള്ള വിവിധ സഭാ വിഭാഗങ്ങളില്‍ നിന്നായി ഏഴ് ഗായക സംഘങ്ങള്‍ പങ്കെടുക്കുന്ന ഈ ക്രിസ്മസ് സംഗമത്തിന്റെ വിജയത്തിനായി ഇടവക വികാരി റവ സനോജ് ബാബു മാത്യുവിന്റെ നേതൃത്വത്തില്‍ ക്രമീകരണം നടത്തപ്പെടുന്നു. എല്ലാ വിശ്വാസികളേയും സംഗീത പ്രേമികളേയും ഈ ക്രിസ്മസ് കരോളിലേക്ക് ക്ഷണിക്കുന്നതായി എക്യുമെനിക്കല്‍ കരോള്‍ പ്രോഗ്രാമിന്റെ കണ്‍വീനറായി പ്രവര്‍ത്തിക്കുന്ന ശ്രീ സാനനു ശാമുവേല്‍ അറിയിക്കുന്നു.

Other News in this category4malayalees Recommends