സംഗീതജ്ഞന് സെഡ്ഡി വില്‍ നടത്തിയ ബേബി ഷവര്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. തന്നിലൂടെ ഗര്‍ഭം ധരിച്ച 5 ഭാര്യമാരുടെ ബേബി ഷവറാണ് 22 കാരനായ സെഡ്ഡി വില്‍ നടത്തിയത്. ജനുവരി 14ന് നടന്ന പരിപാടിയുടെ ചിത്രം 29 കാരിയായ ആഷ്ലിയാണ് സാമൂഹ്യമാധ്യങ്ങളില്‍ പങ്കുവച്ചത്. 'കുഞ്ഞു സെഡി വില്‍സുമാര്‍ക്ക് സ്വാഗതം' എന്ന കുറിപ്പോടെ സെഡ്ഡി വില്‍ അഞ്ചു ഗര്‍ഭിണികള്‍ക്കൊപ്പമുള്ള ചിത്രമായിരുന്നു അത്.
മറ്റൊരു ചിത്രത്തില്‍ അമ്മമാരായ ആഷ്ലീ, ബോണി ബി, കെയ് മെറി, ജിലീന്‍ വില, ഇയാന്ല കലിഫ ഗല്ലറ്റി എന്നിവര്‍ ഒന്നിക്കുന്നതും കാണാം. 'ഞങ്ങള്‍ പരസ്പരം അംഗീകരിക്കുന്നു, കാരണം കുട്ടികള്‍ക്ക് അതാണ് നല്ലത്' എന്നായിരുന്നു കുറിപ്പ്. ഒരു വിഭാഗത്തിന് ഇതത്ര ഇഷ്ടപ്പെട്ടിട്ടില്ലെങ്കിലും സെഡ്ഡി വില്സും ഭാര്യമാരും ഹാപ്പിയാണ്.