വാര്‍ഷിക ധ്യാനം ചെസ്റ്റര്‍ഫീല്‍ഡില്‍

വാര്‍ഷിക ധ്യാനം ചെസ്റ്റര്‍ഫീല്‍ഡില്‍
ലണ്ടന്‍ : സെയ്ന്റ് ജോണ്‍ സീറോ മലബാര്‍ മിഷണ്‍ ചെസ്റ്റര്‍ഫീല്‍ഡിന്റെ നേതൃത്വംത്തില്‍ മൂന്ന് ദിവസത്തെ വാര്‍ഷിക ധ്യാനം ചെസ്റ്റര്‍ഫീല്‍ഡ് അനന്‍സിയേഷന്‍ പള്ളിയില്‍ വച്ച് ഫെബ്രുവരി 9,10,11 വെള്ളി, ശനി, ഞായര്‍ വൈകുന്നേരം 4 മുതല്‍ 9വരെ ഫാദര്‍ സക്കറിയാസ് എടാട്ട് വി. സി യുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു.


നമ്മുടെ വ്യക്തിജീവിതത്തിലും, കുടുംബത്തിലും ദൈവത്തിന്റെ കരുതലും, കൃപയും, ധാരാളം ഉണ്ടാകുവാന്‍ തീര്‍ച്ചയായും എല്ലാവരും വന്ന് ധ്യാനത്തില്‍ പങ്കെടുക്കണമെന്ന് അപേഷിക്കുന്നു. ജീവിതത്തില്‍ ഒരു മാറ്റം എന്നും അനിവാര്യമാണ്, നമ്മുടെ ആദ്ധ്യത്മിക വളര്‍ച്ചയില്‍ അതിലുപരിയായി നമ്മുടെ ബുദ്ധിമുട്ട്കള്‍, പ്രയാസങ്ങള്‍, എല്ലാം ദൈവ സന്നിധിയില്‍ സമര്‍പ്പിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുവാനും, ദൈവത്തിന്റെ കരുണയും, അനുഗ്രഹവും, നമ്മുടെ കുടുംബങ്ങളില്‍ നിറയുവാന്‍, അസ്വസ്ഥതകള്‍ മാറി സമാധാനത്തില്‍ ജീവിക്കുവാന്‍ ഈ ധ്യാനവും, ആരാധനയും, ദൈവത്തെ സ്തുതിച്ചുകൊണ്ടുള്ള ആഴത്തിലുള്ള പ്രാര്‍ത്ഥനയും ഉപകരിക്കും.


ഏവരെയും സ്വാഗതം ചെയ്യുന്നതോടൊപ്പം ഒരു പുതു ജിവന്‍ ഉണര്‍വ്വ് നല്‍കാന്‍ ഉതകുന്ന ദൈവീക ചൈതന്യം നമ്മളില്‍ നിറയുവാന്‍ ഈ ധ്യാനം വഴി സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. ധ്യാനം നടക്കുന്ന എല്ലാ ദിവസങ്ങളിലും വിശുദ്ധ കുര്‍ബാനയും, കുമ്പസാരവും ഉണ്ടായിരിക്കുന്നതാണ്. പ്രാര്‍ത്ഥനയോടെ ഫാദര്‍ ജോബി ഇടവഴിക്കല്‍ & കമ്മിറ്റി അംഗങ്ങള്‍.


Venue

Annunciation Church

2, Spencer tSreet,

Chesterfield, S40 4SD

Other News in this category



4malayalees Recommends