ബിഎപിഎസ് ഹിന്ദു മന്ദിറില്‍ മാര്‍ച്ച് 1 മുതല്‍ വീണ്ടും സന്ദര്‍ശനം

ബിഎപിഎസ് ഹിന്ദു മന്ദിറില്‍ മാര്‍ച്ച് 1 മുതല്‍ വീണ്ടും സന്ദര്‍ശനം
മാര്‍ച്ച് 1 മുതല്‍ ബിഎപിഎസ് ഹിന്ദു മന്ദിറിലേക്ക് രാവിലെ 8 മുതല്‍ രാത്രി 8 വരെ സന്ദര്‍ശകരെ സ്വീകരിക്കും. തിങ്കളാഴ്ചകളില്‍ പ്രവേശനം അനുവദിക്കില്ല. നിലവില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പ്രവേശനം അനുവദിക്കുന്നത്. ഇക്കാര്യം അറിയാതെ നേരിട്ട് എത്തുന്നവരേയും കടത്തിവിടുന്നുണ്ടെങ്കിലും രജിസറ്റര്‍ ചെയ്തുവരാനാണ് അഭ്യര്‍ത്ഥന. രാജ്യാന്തര സന്ദര്‍ശകരുടെ തിരക്ക് കണക്കിലെടുത്ത് യുഎഇയില്‍ നിന്നുള്ളവര്‍ മാര്‍ച്ച് 1ന് ശേഷം രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു.

Other News in this category



4malayalees Recommends