പൊടിക്കാറ്റ് ശക്തമാകും; അബുദാബിയിലും ദുബായിലും താപനില കുറയും

പൊടിക്കാറ്റ് ശക്തമാകും; അബുദാബിയിലും ദുബായിലും താപനില കുറയും
രണ്ട് ദിവസം ശക്തമായ മഴ ഉണ്ടായിരിക്കും എന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നില്‍കിയിരുന്നു. എന്നാല്‍ ഇന്നും അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മൂടിക്കെട്ടിയ കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ യുഎഇയിലെ ചില പ്രദേശങ്ങളില്‍ ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്.

നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ചിലപ്പോള്‍ ശക്തമായ പൊടിക്കാറ്റ് വീശാന്‍ സാധ്യതയുണ്ട്. താപനില ഉയരും 27 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. അബുദാബിയിലും ദുബായിലും മെര്‍ക്കുറി 23 ഡിഗ്രി സെല്‍ഷ്യസായി ഉയരും. എന്നാലും അബുദാബിയിലും ദുബായിലും താപനില 15 ഡിഗ്രി സെല്‍ഷ്യസും പര്‍വതപ്രദേശങ്ങളില്‍ 9 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.

ഇന്ന് രാത്രിയും ശനിയാഴ്ച രാവിലെയും തണുത്ത കാലാവസ്ഥ ആയിരിക്കും. യുഎഇയുടെ മലയോര പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യത കൂടുതല്‍ ആണ്. അബുദാബിയിലും ദുബായിലും 40 മുതല്‍ 80 ശതമാനം വരെയാണ് മഞ്ഞിന് സാധ്യത.

Other News in this category



4malayalees Recommends