രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില റാസല്‍ഖൈമയില്‍ '; 2.4 ഡിഗ്രിയില്‍

രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില റാസല്‍ഖൈമയില്‍ '; 2.4 ഡിഗ്രിയില്‍
രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില ഇന്നലെ രേഖപ്പെടു്തി. റാസല്‍ഖൈമയിലെ ജബല്‍ ജെയ്‌സില്‍ 2.4 ഡിഗ്രി സെല്‍ഷ്യസാണ് ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും താപനില.

ഫുജൈറയിലെ മെേ്രബ മലനിരകളില്‍ 5.2 ഡിഗ്രിയും റാസല്‍ഖൈമയിലെ തന്നെ ജബല്‍ അല്‍ റഹ്ബയില്‍ 5.5 ഡിഗ്രിയും രേഖപ്പെടുത്തി.

മഴ സാധ്യത പറഞ്ഞിരുന്നതിനാല്‍ ഇന്നലെ അല്‍ഐന്‍ മേഖലയിലെ വാഹനങ്ങള്‍ മൂടാന്‍ കട്ടിയുള്ള തുണികളും കാര്‍ഡ്‌ബോര്‍ഡുകളും വാഹന ഉടമകള്‍ നല്‍കിയിരുന്നു. കഴിഞ്ഞ ആഴ്ചയിലെ ആലിപ്പഴ വര്‍ഷത്തില്‍ വാഹനങ്ങള്‍ക്ക് വ്യാപക നാശമുണ്ടായ സാഹചര്യത്തിലാണ് ഇന്നലെ വാഹനങ്ങള്‍ക്ക് കട്ടിത്തുണിയും കാര്‍ഡ്‌ബോര്‍ഡും ഒരുക്കിയത്.

Other News in this category



4malayalees Recommends