യുഎയില്‍ നേരിയ മഴക്കും ഇടിമിന്നലിനും സാധ്യത

യുഎയില്‍ നേരിയ മഴക്കും ഇടിമിന്നലിനും സാധ്യത
വലിയ മഴയ്ക്കും മിന്നലിനും പൊടിക്കാറ്റിനും ശേഷം യുഎഇയില്‍ നല്ലെ കാലാവസ്ഥ എത്തുന്നു. തിങ്കളാഴ്ച രാവിലെ വളരെ നല്ല കാലാവസ്ഥയായിരുന്നു. ഭാഗികമായി മേഘാവൃതമായ അവസ്ഥയിലാണ്. താപനില വളരെ നല്ല രീതിയില്‍ പോയി കൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിലും നല്ല കാലാവസ്ഥ തന്നെ തുടരും. എന്നിരുന്നാലും എല്ലാ എമിറേറ്റുകളിലും ഇടിമിന്നലും കനത്ത മഴയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചില സ്ഥലങ്ങളില്‍ പൊടിക്കാറ്റ് വീശും. പകല്‍സമയത്ത് ക്രമേണ മേഘാവൃതമായി മാറും. വാഹനങ്ങല്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം. കൃത്യമായ അകലം പാലിച്ച് മാത്രം വാഹനം ഓടിക്കുക. ജാഗ്രത പാലിക്കണമെന്ന് യുഎഇയുടെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു.

Other News in this category



4malayalees Recommends