ഒമാനില്‍ അസ്ഥിരമായ കാലാവസ്ഥ വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. വിവിധ ഗവര്‍ണറേറ്റുകളില്‍ ഇടിമിന്നലോട് കൂടി ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് സിവില്‍ ഏവിയേഷന്‍ സമിതിയുടെ അറിയിപ്പ്. ജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണമെന്ന് അതോറിറ്റി അറിയിച്ചു. അസ്ഥിരമായ കാലാവസ്ഥ പരിഗണിച്ച് മസ്‌കറ്റ് ഗവര്‍ണറേറ്റിലെ പൊതു, സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പ്രവൃത്തി സമയക്രമം ഇന്നലെ മാറ്റിയിരുന്നു. എന്നാല്‍ സ്‌കൂളുകളുടെ പ്രവൃത്തി സമയവുമായി ബന്ധപ്പെട്ടുള്ള അറിയിപ്പൊന്നും ലഭിച്ചില്ല.