ആഡംബര കാറിലേക്കു നടക്കുന്നതിനിടെ യാചക പിടിയിലായി

ആഡംബര കാറിലേക്കു നടക്കുന്നതിനിടെ യാചക പിടിയിലായി
യുഎഇയില്‍ ഭിക്ഷാടന മാഫിയകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 1701 യാചകരെയാണ് ദുബായ് പൊലീസ് പിടികൂടിയത്. 2023 ല്‍ മാത്രം ഏകദേശം 500 ഭിക്ഷാടകര്‍ അറസ്റ്റിലായി.

അബുദാബിയില്‍ പള്ളിക്ക് മുന്നില്‍ ഭിക്ഷ യാചിക്കുന്ന ഒരു സ്ത്രീ ആയിരക്കണക്കിന് ദിര്‍ഹമാണ് സമ്പാദിച്ചിരുന്നത്. ഇവരെ പൊലീസ് പിടികൂടിയത് സ്വന്തം ആഡംബര കാറിലേക്ക് നടക്കുന്നതിനിടയിലാണ്. ഭിക്ഷാടനത്തിലൂടെ മാത്രം 60000 ദിര്‍ഹവും 30000 ദിര്‍ഹവും വീതം സമ്പാദിച്ച രണ്ട് സ്ത്രീകളെ സപീമ കാലത്താണ് ദുബായ് പൊലീസ് പിടികൂടിയത്.സംഭവത്തില്‍ പൊലീസ് കേസു എടുത്തിട്ടുണ്ട്. പിടിയിലായ ഭിക്ഷാടകരില്‍ 99 ശതമാനവും ഭിക്ഷാടനം ഒരു പ്രൊഫഷനായി കണക്കാക്കുന്നതായി ദുബായ് പൊലീസ് പറഞ്ഞു. വിശുദ്ധ റംസാന്‍ മാസത്തിന് മുന്നോടിയായി പൊലീസ് ഭിക്ഷാടന ക്യാമ്പയ്ന്‍ ആരംഭിച്ച സാഹചര്യത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Other News in this category



4malayalees Recommends