ഒമാനില്‍ റംസാനിലെ തൊഴില്‍ സമയ ക്രമം തൊഴില്‍മന്ത്രാലയം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ഫ്ളക്സസിബിള് രീതി അനുസരിച്ചായിരിക്കും ജോലി സമയം. ഇതു പ്രകാരം സര്‍ക്കാര്‍ മേഖലയില്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെയാണ് ഔദ്യോഗിക പ്രവൃത്തി സമയം.
എന്നാല്‍ യൂണിറ്റ് മേധാവികള്‍ക്ക് രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് 12, എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണി, ഒമ്പതു മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി, രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് എന്നിങ്ങനെയുള്ള തൊഴില്‍ സമയക്രമം അനുസരിച്ച് തീരുമാനിക്കാവുന്നതാണ്.സ്വകാര്യ മേഖലയിലെ മുസ്ലീം ജീവനക്കാര്‍ക്ക് ദിവസവും ആറു മണിക്കൂറാണ് ജോലി സമയം. ആഴ്ചയില്‍ 30 മണിക്കൂറില്‍ കൂടുതലാകാന്‍ പാടില്ലെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.