പ്രതികൂല കാലാവസ്ഥ ; ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ തൊഴില്‍ മന്ത്രാലയം

പ്രതികൂല കാലാവസ്ഥ ; ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ തൊഴില്‍ മന്ത്രാലയം
രാജ്യത്തെ പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തൊഴില്‍ മന്ത്രാലയം നിര്‍ദേശം നല്‍കി. രാജ്യത്തെ ബിസിനസ് ഉടമകളോട് ആണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സുരക്ഷ തോന്നുന്നില്ലെങ്കില്‍ ആവശ്യമായ ജോലികള്‍ താത്കാലികമായി നിര്‍ത്തി വെക്കണം. ആവശ്യമല്ലെങ്കില്‍ പുറത്തുപോകുന്നത് ഒഴിവാക്കണം. ജോലിയുമായി ബന്ധപ്പെട്ടുള്ള ദൂരയാത്രകള്‍ ഈ സമയങ്ങളില്‍ ഒഴിവാക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ആണ് തൊഴില്‍ മന്ത്രാലയം മുന്നോട്ടുവെച്ചിരിക്കുന്നത്.

രാജ്യത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നല്‍കിയിരിക്കുന്ന സുരക്ഷാ മാര്‍നിര്‍ദേശങ്ങള്‍ പാലിക്കണം. ഔദ്യോഗിക കാലാവസ്ഥ മുന്നറിയിപ്പുകളും ലഭിക്കുമ്പോള്‍ ജോലികാരുടെ സുരക്ഷ ശ്രദ്ധിക്കണം. ഔട്ട്‌ഡോര്‍ ഏരിയകളില്‍ ജോലിക്കായി നിയമിച്ചവരെ തിരിച്ചു വിളിക്കണം. ലിഫ്റ്റിങ് ഉപകരണങ്ങളുടെയും ക്രെയിനുകളുടേയും പ്രവര്‍ത്തനം നിര്‍ത്തി വെക്കുക. കാലാവസ്ഥ പ്രതികൂലമായ തുടരുന്ന സാഹചര്യത്തില്‍ വീടുകളില്‍ തന്നെ തുടരാന്‍ ആണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജോലി സംബന്ധമായ യാത്രകള്‍ ആവശ്യമെങ്കില്‍ മാത്രം അല്ലാത്ത സാഹചര്യം ഉണ്ടെങ്കില്‍ അത് ഒഴിവാക്കണം. അടിയന്തര സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ബന്ധപ്പെടാന്‍ എമര്‍ജന്‍സി കോണ്‍ടാക്റ്റ് നമ്പറുകള്‍ നല്‍കണം.

Other News in this category



4malayalees Recommends