മയക്കുമരുന്ന് കടത്ത് ; പ്രതികള്‍ക്ക് ജീവപര്യന്തമടക്കം ശിക്ഷ

മയക്കുമരുന്ന് കടത്ത് ; പ്രതികള്‍ക്ക് ജീവപര്യന്തമടക്കം ശിക്ഷ
കിഴക്കുചാക്കിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം ഒന്നാം ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. ഒരു സ്വദേശിയും എട്ട് ഏഷ്യക്കാരുമടങ്ങുന്ന ഒമ്പതു പേര്‍ക്കെതിരെയാണ് ജീവപര്യന്തമടക്കമുള്ള ശിക്ഷ വിധിച്ചിട്ടുള്ളത്. 33 കിലോ മയക്കുമരുന്ന് കട്താനും അവ വിപണനം ചെയ്യാനുമാണ് പ്രതികള്‍ ശ്രമിച്ചതെന്ന് കണ്ടെത്തുകയുണ്ടായി.

ആദ്യ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം തടവും പതിനായിരം ദിനാര്‍ പിഴയും നാലു മുതല്‍ 9 വരെ പ്രതികള്‍ക്ക് 15 വര്‍ഷം തടവും അയ്യായിരം ദിനാര്‍ പിഴയുമാണ് വിധിച്ചത്. ഏഷ്യന്‍ വംശജരായ പ്രതികളെ ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്താനും വിധിയുണ്ട്.

Other News in this category



4malayalees Recommends