ആലുവ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്ന് 3 യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസ് ; തട്ടിക്കൊണ്ടുപോയ കാര്‍ വാടകയ്‌ക്കെടുത്തത് എആര്‍ ക്യാമ്പിലെ എഎസ്‌ഐ; കാര്‍ തിരുവനന്തപുരത്ത് ഉപേക്ഷിച്ച നിലയില്‍

ആലുവ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്ന് 3 യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസ് ; തട്ടിക്കൊണ്ടുപോയ കാര്‍ വാടകയ്‌ക്കെടുത്തത് എആര്‍ ക്യാമ്പിലെ എഎസ്‌ഐ; കാര്‍ തിരുവനന്തപുരത്ത് ഉപേക്ഷിച്ച നിലയില്‍
ആലുവ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്ന് 3 യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസില്‍ പോലീസ് ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. പ്രതികള്‍ ഉപയോഗിച്ച വാഹനം പത്തനംതിട്ട എആര്‍ ക്യാംപിലെ എഎസ്‌ഐ വാടകയ്ക്ക് എടുത്തതാണെന്ന് പോലീസ് കണ്ടെത്തി. ഇന്നലെ രാവിലെ 7.20 ഓടെയായിരുന്നു സംഭവം. കാറിലെത്തിയ നാലംഗ സംഘം റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്ന് 3 യുവാക്കളെ മര്‍ദിച്ചു ബലമായി കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു.

പ്രതികളെ കണ്ടെത്താന്‍ അന്വേഷണം തുടരുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച വാഹനം തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്ത് കണിയാപുരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ കഴക്കൂട്ടം വെട്ടുറോഡിന് സമീപത്തുവെച്ച് പോലീസ് കാറിനെ പിന്തുടര്‍ന്നിരുന്നു. പിന്നാലെ നഗരത്തിലേക്ക് പ്രവേശിക്കാതെ പോലീസിനെ വെട്ടിച്ച് കണിയാപുരം വാടയില്‍മുക്ക് പുത്തന്‍കടവില്‍ വാഹനം ഉപേക്ഷിച്ച ശേഷം കടന്നു കളഞ്ഞു. ഏഴോളം പേര്‍ ചുവന്ന കാറില്‍ നിന്ന് ഓടി രക്ഷപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു.

കഠിനംകുളം പോലീസും ഫൊറന്‍സിക് വിദഗ്ദരുമെത്തി വാഹനം പരിശോധിച്ചപ്പോഴാണ് പത്തനംതിട്ട എആര്‍ ക്യാംപിലെ എഎസ്‌ഐ വാടകയ്‌ക്കെടുത്ത കാറാണെന്ന് മനസിലായത്. ഇയാളെ കഠിനംകുളം സ്റ്റേഷനിലെത്തിച്ച് റൂറല്‍ എസ് പി യുടെ നേത്യത്വത്തില്‍ ചോദ്യം ചെയ്യും. സംഘം കടന്നു കളഞ്ഞ ഓട്ടോ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.സമീപത്തെ സിസിടിവി ദ്യശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

Other News in this category



4malayalees Recommends