കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയത് കൂട്ടുകാരിയുടെ മാതാപിതാക്കള്‍ക്കൊപ്പം; ദുരൂഹത

കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയത് കൂട്ടുകാരിയുടെ മാതാപിതാക്കള്‍ക്കൊപ്പം; ദുരൂഹത
പരക്കുനിയില്‍നിന്നു കാണാതായ പതിനാലുകാരിയെ തൃശൂരില്‍ നിന്നു പൊലീസ് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. പനമരം ഹൈസ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ശനിയാഴ്ചയാണ് കാണാതായത്. കൂട്ടുകാരിയുടെ തൃശൂരുള്ള ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞാണു പോയത്. പെണ്‍കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തൃശൂര്‍ സിറ്റി പൊലീസിന്റെ സഹായത്തോടെയാണ് പാലപ്പെട്ടി വളവില്‍ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയോടൊപ്പം കൂട്ടുകാരിയുടെ അമ്മയും അച്ഛനും ഉണ്ടായിരുന്നു. ഇരുവര്‍ക്കുമെതിരെ കേസെടുത്തു. കുട്ടിയെ എന്തിനാണു കൊണ്ടുപോയത് എന്ന് അന്വേഷിച്ചുവരികയാണ്. കുട്ടിയുടെ മൊഴി എടുത്ത് കോടതിയില്‍ ഹാജരാക്കി മാതാപിതാക്കളോടൊപ്പം വിട്ടു.

Other News in this category



4malayalees Recommends