40ാം വെള്ളിയാഴ്ചയിലെ വിശുദ്ധ കുര്‍ബാനയും കുരിശിന്റെ വഴിയും എയില്‍സ്‌ഫോര്‍ഡ് പ്രിയറി തീര്‍ത്ഥാടന ദേവാലയത്തില്‍ ; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍..

40ാം വെള്ളിയാഴ്ചയിലെ വിശുദ്ധ കുര്‍ബാനയും കുരിശിന്റെ വഴിയും എയില്‍സ്‌ഫോര്‍ഡ് പ്രിയറി തീര്‍ത്ഥാടന ദേവാലയത്തില്‍ ; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍..
ആഷ്‌ഫോര്‍ഡ് ; ക്രോയിഡോണ്‍ സെന്റ് പോള്‍ മലങ്കര മിഷന്റെയും ആഷ്‌ഫോര്‍ഡ് സെന്റ് തോമസ് മലങ്കര മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വിശുദ്ധവാര ശുശ്രൂഷകളുടെ ഭാഗമായി 40ാം വെള്ളിയാഴ്ച ദിനത്തില്‍ വിശുദ്ധ കുര്‍ബാനയും കുരിശിന്റെ വഴിയും ഇടവക വികാരി ഫാ കുര്യാക്കോസ് തിരുവോലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ എയില്‍സ്‌ഫോര്‍ഡ് പ്രയറി ദേവാലയത്തില്‍ 22 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ നടത്തപ്പെടുന്നു.

യേശുവിന്റെ പീഡാനുഭവവും കുരിശുമരണവും അനുസ്മരിപ്പിക്കുന്ന കുരിശിന്റെ വഴി ശുശ്രൂഷയിലേക്കും ശേഷം നടക്കുന്ന അനുഗ്രഹം പ്രാപിക്കുന്നതിന് എല്ലാവരേയും ദൈവ നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

സ്ഥലം ; ദി ഫ്രയേഴ്‌സ്, എയില്‍സ്‌ഫോര്‍ഡ്, കെന്റ് , ME 20 7BX

കൂടുതല്‍ വിവരങ്ങള്‍ക്ക്

അരുണ്‍ ; 07405384116

പ്രദീപ് ; 07535761330

Other News in this category



4malayalees Recommends