ഇത് യുഗം വേറെയാണ്, ആരൊക്കെ എന്തൊക്കെ ചെയ്യണം എന്ന് നിങ്ങള്‍ വീട്ടിലിരുന്ന് തീരുമാനിക്കുന്ന കാലം കഴിഞ്ഞുപോയി : മണികണ്ഠന്‍ ആചാരി

ഇത് യുഗം വേറെയാണ്, ആരൊക്കെ എന്തൊക്കെ ചെയ്യണം എന്ന് നിങ്ങള്‍ വീട്ടിലിരുന്ന് തീരുമാനിക്കുന്ന കാലം കഴിഞ്ഞുപോയി : മണികണ്ഠന്‍ ആചാരി
ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരമാര്‍ശം നടത്തിയ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ കനത്ത പ്രതിഷേധം. സത്യഭാമ നടത്തിയ വിവാ?ദ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടന്‍ മണികണ്ഠന്‍ ആചാരി.

സത്യഭാമയ്‌ക്കൊരു മറുപടി എന്ന് തുടങ്ങുന്ന കുറിപ്പിനോടൊപ്പം ആര്‍.എല്‍.വി രാമകൃഷ്ണനൊപ്പമുള്ള ചിത്രവും നടന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ :

സത്യഭാമയ്‌ക്കൊരു മറുപടി

ഞങ്ങള്‍ മനുഷ്യരാണ്. ഈ മണ്ണില്‍ ജനിച്ചു വളര്‍ന്നവര്‍. ഞങ്ങള്‍ കലാകാരന്മാര്‍ ആണ്. അതാണ് ഞങ്ങളുടെ അടയാളം. ആടും പാടും അഭിനയിക്കും. കാണാന്‍ താത്പര്യമുള്ളവര്‍ നല്ല മനസ്സുള്ളവര്‍ കണ്ടോളും. ആരൊക്കെ എന്തൊക്കെ ചെയ്യണം എന്ന് നിങ്ങള്‍ വീട്ടിലിരുന്ന് തീരുമാനിക്കുന്ന കാലം കഴിഞ്ഞുപോയി.

ഇത് യുഗം വേറെയാണ്

ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരമാര്‍ശം നടത്തിയ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ കനത്ത പ്രതിഷേധമാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. സംവിധായകന്‍ വിനയന്‍, ഹരീഷ് പേരടി തുടങ്ങിവരും തങ്ങളുടെ പ്രതികരണം അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ അടക്കം വിവാദം ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്.

Other News in this category



4malayalees Recommends