'സിപിഎം ബിജെപിയുമായി ധാരണയുണ്ടാക്കി'; ആരോപണം നട്ടാല്‍ കുരുക്കാത്ത നുണയെന്ന് എംഎം വര്‍ഗീസ്

'സിപിഎം ബിജെപിയുമായി ധാരണയുണ്ടാക്കി'; ആരോപണം നട്ടാല്‍ കുരുക്കാത്ത നുണയെന്ന് എംഎം വര്‍ഗീസ്
കരുവന്നൂര്‍ കേസില്‍ സിപിഐഎം ബിജെപിയുമായി ധാരണയുണ്ടാക്കിയെന്ന കോണ്‍ഗ്രസിന്റെ ആരോപണം നട്ടാല്‍ കുരുക്കാത്ത നുണയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്. കള്ളക്കേസുകള്‍ നിരവധി നേരിട്ട് വളര്‍ന്നുവന്ന പ്രസ്ഥാനമാണ് സിപിഐഎമ്മെന്നും ഇഡിയെ കണ്ടാല്‍ പേടിച്ച് പാര്‍ട്ടി മാറുന്ന പാരമ്പര്യം കോണ്‍ഗ്രസിന്റേതാണെന്നും എംഎം വര്‍ഗീസ് പറഞ്ഞു.

സംസ്ഥാനത്ത് ഇടതുപക്ഷസര്‍ക്കാരാണ് കേന്ദ്രനയങ്ങള്‍ക്ക് ബദലായ നയങ്ങള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. കേന്ദ്രനിലപാടുകളെ വെള്ളപൂശി സംസ്ഥാന ദ്രോഹത്തിനു കൂട്ടുനില്‍ക്കുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍. ഇങ്ങനെയുള്ള കോണ്‍ഗ്രസ് ഇടതുപക്ഷത്തിനെതിരേ ബിജെപി ബന്ധം ആരോപിച്ചാല്‍ ജനം അത് പുച്ഛിച്ചുതള്ളുമെന്നും എംഎം വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.




Other News in this category



4malayalees Recommends