സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം ഹോസ്റ്റല്‍ അന്തേവാസികളടക്കം വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയി ? ദുരൂഹത

സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം ഹോസ്റ്റല്‍ അന്തേവാസികളടക്കം വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയി ?  ദുരൂഹത

പൂക്കോട് വെറ്ററിനറി ക്യാമ്പസ് വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം ഹോസ്റ്റല്‍ അന്തേവാസികളടക്കം വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയതില്‍ ദുരൂഹത. സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ട 18ന് വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ബത്തേരിയിലും കല്‍പറ്റയിലും സിനിമയ്ക്ക് പോയെന്നും കുറച്ചുപേര്‍ തലശ്ശേരിയിലേയും കണ്ണൂരിലേയും ഉത്സവങ്ങള്‍ക്കു പോയെന്നുമാണ് ആന്റി റാഗിങ് സ്‌ക്വാഡിന് ലഭിച്ച മൊഴി.

സിദ്ധാര്‍ഥന്റെ മരണം കൊലപാതകമാണെന്ന ആരോപണം ശക്തമാകുന്ന സാഹചര്യത്തില്‍ ഹോസ്റ്റലില്‍ നിന്ന് അന്തേവാസികളെ ബോധപൂര്‍വം മാറ്റിനിര്‍ത്താനായിരുന്നോ ഈ നടപടിയെന്ന സംശയമാണ് ഉയരുന്നത്. സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ സംഭവ സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് കാണിക്കാന്‍ സിനിമാ ടിക്കറ്റ് വരെ സൂക്ഷിച്ച പ്രതികളുമുണ്ട്. സിദ്ധാര്‍ഥന്‍ ശുചിമുറിയിലേക്ക് നടന്നുപോകുന്നതു കണ്ടതായി ഒരാള്‍ മാത്രമേ മൊഴി നല്‍കിയിട്ടുള്ളൂ.

18ന് രാവിലെ മുതല്‍ സിദ്ധാര്‍ഥന്‍ ഡോര്‍മിറ്ററിയിലെ കട്ടിലില്‍ പുതപ്പു തലയിലൂടെ മൂടിയ നിലയില്‍ കിടക്കുന്നതു കണ്ടുവെന്ന മൊഴിയാണ് മറ്റുള്ളവരെല്ലാം നല്‍കിയത്. ഇതും ദുരൂഹത വര്‍ധിപ്പിക്കുന്നു. സംഭവത്തിന് ശേഷം ഹോസ്റ്റലിലെ പാചകക്കാരിലൊരാള്‍ രാജിവച്ചു. സിദ്ധാര്‍ഥനു നേരിടേണ്ടി വന്ന ക്രൂര പീഡനങ്ങളുടെ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഫോണില്‍ പകര്‍ത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.


Other News in this category



4malayalees Recommends