ജയിലുകളില്‍ പിടിമുറുക്കി ജിഹാദികള്‍; എതിരാളികള്‍ക്ക് നേരെ തിളച്ച എണ്ണ ഒഴിക്കും, തടവുകാരെ നിര്‍ബന്ധിച്ച് ഖുറാന്‍ വായിപ്പിക്കും; സാധാരണ തടവുകാരെ ജയിലഴിക്കുള്ളില്‍ തങ്ങളുടെ സൈന്യത്തില്‍ ചേര്‍പ്പിച്ച് മുസ്ലീം തീവ്രവാദികള്‍

ജയിലുകളില്‍ പിടിമുറുക്കി ജിഹാദികള്‍; എതിരാളികള്‍ക്ക് നേരെ തിളച്ച എണ്ണ ഒഴിക്കും, തടവുകാരെ നിര്‍ബന്ധിച്ച് ഖുറാന്‍ വായിപ്പിക്കും; സാധാരണ തടവുകാരെ ജയിലഴിക്കുള്ളില്‍ തങ്ങളുടെ സൈന്യത്തില്‍ ചേര്‍പ്പിച്ച് മുസ്ലീം തീവ്രവാദികള്‍
ജയിലില്‍ അയയ്ക്കുന്നത് മനസ്സ് മാറി, നല്ല നടപ്പിലേക്ക് മാറാനാണെന്നാണ് വിശ്വാസം. എന്നാല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ ഈ വഴിമാറ്റത്തിന് തയ്യാറാകുന്നുണ്ടോ? അതോ, അവര്‍ പുതിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാറുകയാണോ? ബ്രിട്ടനിലെ ജയിലുകളില്‍ ഇസ്ലാമിക തീവ്രവാദി സംഘങ്ങള്‍ പിടിമുറുക്കുന്നുവെന്നാണ് സീനിയര്‍ ഗവണ്‍മെന്റ് ഉപദേശകന്റെ മുന്നറിയിപ്പ്.

മുസ്ലീം തടവുകാരുടെ എണ്ണമേറിയതോടെയാണ് അപകടകരമായ നിലയിലേക്ക് കാര്യങ്ങള്‍ മാറുന്നതെന്ന് തീവ്രവാദ നിയമനിര്‍മ്മാണത്തിലെ സ്വതന്ത്ര നിരീക്ഷകനായ ജോന്നാഥന്‍ ഹാള്‍ കെസി വ്യക്തമാക്കി. ജയിലുകളില്‍ മുസ്ലീം സംഘങ്ങള്‍ ആഴത്തിലുള്ള പ്രവര്‍ത്തനം നടത്തുന്നതായി ഈ പ്രമുഖ ബാരിസ്റ്റര്‍ മുന്നറിയിപ്പ് നല്‍കുന്നു.

തടവുകാരെ നിര്‍ബന്ധിതമായി ഇസ്ലാമിലേക്ക് മതം മാറ്റാന്‍ സംഘടിതമായ ശ്രമം നടക്കുന്നതായി ഇദ്ദേഹം 2022-ല്‍ തന്നെ വ്യക്തമാക്കിയിരുന്നു. ജയില്‍ വിംഗുകളുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ഇസ്ലാമിക തീവ്രവാദികള്‍ സംഘാംഗങ്ങളെ ഉപയോഗിക്കുകയും, തടവുകാര്‍ക്ക് നേരെ ശരിയത്ത് നിയമങ്ങള്‍ പ്രയോഗിക്കുകയും ചെയ്യുന്നതായി ഹാള്‍ വെളിപ്പെടുത്തി.

'മുസ്ലീം സംഘങ്ങള്‍ സുരക്ഷ ആവശ്യമുള്ളവര്‍ക്ക് ഇത് നല്‍കുന്ന കേന്ദ്ര സംഘമായി മാറിയിട്ടുണ്ട്. തടവുകാര്‍ ഏതെങ്കിലും സംഘത്തിന്റെ ഭാഗമാകാന്‍ സമ്മര്‍ദം നേരിടും. നിലവില്‍ മുസ്ലീങ്ങളാണ് ശക്തമെങ്കില്‍ ഇവര്‍ ഇതിന്റെ ഭാഗമാകും. ഈ സംഘത്തില്‍ തീവ്രവാദ കുറ്റം ചെയ്ത എമിര്‍ ഉണ്ടെങ്കില്‍ മറ്റുള്ളവരും തീവ്രവാദത്തിലേക്ക് വഴിമാറും', ഹാള്‍ പറയുന്നു.

ഇംഗ്ലണ്ടിലും, വെയില്‍സിലും 15,584 മുസ്ലീം തടവുകാരാണുള്ളതെന്ന് ജസ്റ്റിസ് മന്ത്രാലയം വ്യക്തമാക്കുന്നു. മുസ്ലീം ഗ്യാംഗുകള്‍ ജയിലില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ 18% തടവുകാരും മുസ്ലീങ്ങളെന്ന് സ്വയം തിരിച്ചറിയുന്നു.

Other News in this category



4malayalees Recommends