ശരീരത്തില്‍ 800 ടാറ്റൂകള്‍; വിശ്വാസിയെ വിലക്കി പള്ളി; ചര്‍ച്ചിന്റെ തീരുമാനം കേട്ട് ഞെട്ടിപ്പോയി; കുര്‍ബാനയ്ക്കിടെ ചവിട്ടിപ്പുറത്താക്കിയ പുരോഹിതന്‍മാരുടെ തീരുമാനത്തില്‍ രോഷം രേഖപ്പെടുത്തി 46-കാരി

ശരീരത്തില്‍ 800 ടാറ്റൂകള്‍; വിശ്വാസിയെ വിലക്കി പള്ളി; ചര്‍ച്ചിന്റെ തീരുമാനം കേട്ട് ഞെട്ടിപ്പോയി; കുര്‍ബാനയ്ക്കിടെ ചവിട്ടിപ്പുറത്താക്കിയ പുരോഹിതന്‍മാരുടെ തീരുമാനത്തില്‍ രോഷം രേഖപ്പെടുത്തി 46-കാരി
വിശ്വാസം, അതല്ലേ എല്ലാം! എന്നൊരു പരസ്യവാചകമുണ്ട്. ആളുകളുടെ ജീവിതവും ഇതുപോലെ തന്നെ. വിശ്വാസത്തിന്റെ പേരില്‍ ചില അലിഖിത നിയമങ്ങളും സൃഷ്ടിക്കപ്പെടും. ഇത് പാലിക്കാത്തവര്‍ക്ക് വിശ്വാസത്തിന്റെ ഭാഗമായി ഇരിക്കാനും കഴിയില്ലെന്ന് ചിലര്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യും. അത്തരത്തില്‍ പുരോഹിതന്‍മാര്‍ ഉരുക്കുമുഷ്ടി കാണിച്ചതോടെയാണ് ശരീരത്തില്‍ 800-ഓളം ടാറ്റൂകള്‍ ചെയ്തിട്ടുള്ള വിശ്വാസി പള്ളിയില്‍ നിന്നും പുറത്തായത്.

ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ ടാറ്റൂ ചെയ്തിട്ടുള്ള അമ്മയെന്നാണ് 46-കാരി മെലിസ്സാ സ്ലോവന്റെ വിശേഷണം. എന്നാല്‍ പ്രാദേശിക ചര്‍ച്ചില്‍ ടാറ്റൂവിന്റെ പേരില്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഇവര്‍ രോഷത്തിലാണ്. കുര്‍ബാനയ്ക്കിടെ തന്നെ ചവിട്ടി പുറത്താക്കിയ പുരോഹിതന്‍മാരുടെ തീരുമാനത്തെ ഇവര്‍ വിമര്‍ശിച്ചു.

ആദ്യമായല്ല തനിക്ക് ഇത്തരം ഒഴിവാക്കലുകള്‍ നേരിടേണ്ടി വരുന്നതെന്ന് വെയില്‍സിലെ പോവിസ് സ്വദേശിനി സമ്മതിക്കുന്നു. പലപ്പോഴും അതിഥികളെ ഭയപ്പെടുത്തുമെന്നതിനാല്‍ തന്നെ ഹാലോവീന്‍ പാര്‍ട്ടികളിലേക്ക് വിളിക്കാറില്ലെന്ന് മെലിസ പറയുന്നു. എന്നാല്‍ പള്ളിയില്‍ നിന്നും പുറത്താക്കിയത് തന്നെ തകര്‍ത്തു കളഞ്ഞെന്നാണ് ഇവരുടെ നിലപാട്.

താന്‍ പാടുന്നതിന് ശബ്ദം കൂടുതലാണെന്ന് പറഞ്ഞാണ് പുരോഹിതന്‍മാര്‍ പള്ളിയില്‍ നിന്നും പുറത്താക്കിയതെന്ന് മെലിസ പറയുന്നു. മൂക്കില്‍ ഒരു കുരിശ് ടാറ്റൂ ചെയ്തിട്ടുള്ള മെലിസയുടെ പങ്കാളി ലൂക്ക് രോഗബാധിതനായതോടെയാണ് ഇവര്‍ വിശ്വാസത്തിലേക്ക് കൂടുതല്‍ അടുത്തത്. എല്ലാവരെയും വരവേല്‍ക്കേണ്ട ചര്‍ച്ച് നേര്‍വിപരീതമാണ് പ്രവര്‍ത്തിച്ചതെന്ന് മെലിസ ഡെയ്‌ലി സ്റ്റാറിനോട് പറഞ്ഞു.

Other News in this category



4malayalees Recommends