ഹമാസ് ക്രൂരതകള്‍ 'വിശ്വസിക്കാതെ' ബ്രിട്ടീഷ് മുസ്ലീങ്ങള്‍! ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ കൊലപാതകവും, ബലാത്സംഗവും നടത്തിയെന്ന് വിശ്വസിക്കുന്നത് കാല്‍ശതമാനം പേര്‍ മാത്രം; 40 ശതമാനം പേരും നടക്കാത്ത സംഭവമെന്ന് വെളിപ്പെടുത്തി സര്‍വ്വെ

ഹമാസ് ക്രൂരതകള്‍ 'വിശ്വസിക്കാതെ' ബ്രിട്ടീഷ് മുസ്ലീങ്ങള്‍! ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ കൊലപാതകവും, ബലാത്സംഗവും നടത്തിയെന്ന് വിശ്വസിക്കുന്നത് കാല്‍ശതമാനം പേര്‍ മാത്രം; 40 ശതമാനം പേരും നടക്കാത്ത സംഭവമെന്ന് വെളിപ്പെടുത്തി സര്‍വ്വെ
ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന കൂട്ടക്കുരുതിക്ക് എതിരെ ആഗോള തലത്തില്‍ രോഷം പുകയുകയാണ്. എന്നാല്‍ ഇതിനിടയിലും തങ്ങളുടെ പ്രതികാര നടപടി നിര്‍ത്തില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍. ഒക്ടോബര്‍ 7ന് ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ അതിക്രമിച്ച് കടന്ന് നടത്തിയ കൂട്ടക്കൊലയും, ബലാത്സംഗവും, ബന്ദിയാക്കലുമാണ് ഇതിലേക്ക് നയിച്ച കാര്യങ്ങള്‍.

എന്നാല്‍ ഇസ്രയേലില്‍ നടത്തിയ ഈ അക്രമ സംഭവങ്ങള്‍ വിശ്വസിക്കാന്‍ കാല്‍ശതമാനം ബ്രിട്ടീഷ് മുസ്ലീങ്ങളും തയ്യാറായിട്ടില്ലെന്നാണ് ഞെട്ടിക്കുന്ന സര്‍വ്വെ കണ്ടെത്തിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം നേടിയ 18 മുതല്‍ 24 വരെ പ്രായത്തിലുള്ള മുസ്ലീങ്ങളില്‍ 40 ശതമാനമാണ് തീവ്രവാദി സംഘടന കുറ്റകൃത്യങ്ങള്‍ 'നടത്തിയിട്ടില്ലെന്ന്' വിശ്വസിക്കുന്നവര്‍.

1200 സാധാരണ ജനങ്ങള്‍ കൊല്ലപ്പെടുകയും, 235 പേരെ ബന്ദികളാക്കുകയും ചെയ്ത കൂട്ടക്കൊലയുടെ ആറാം വാര്‍ഷികം നടക്കുന്നതിനിടെയാണ് ദേശീയ സുരക്ഷ സംബന്ധിച്ച ഹെന്‍ട്രി ജാക്ക്‌സണ്‍ സൊസൈറ്റി നടത്തിയ കണ്ടെത്തലുകള്‍ പറയുന്നത്. കൂടാതെ യുകെയില്‍ താമസിക്കുന്ന 46 ശതമാനം മുസ്ലീങ്ങള്‍ക്ക് ഹമാസിനോട് സഹതാപമാണുള്ളതെന്നും ജെഎല്‍ പാര്‍ട്‌ണേഴ്‌സ് നടത്തിയ സര്‍വ്വെ കണ്ടെത്തിയിട്ടുണ്ട്.

ഒക്ടോബര്‍ 7ന് ഹമാസ് കൂട്ടക്കൊലയും, ബലാത്സംഗവും നടത്തിയെന്ന് കേവലം 24 ശതമാനം ബ്രിട്ടീഷ് മുസ്ലീങ്ങളാണ് വിശ്വസിക്കുന്നതെന്ന് സര്‍വ്വെ പറയുന്നു. പൊതുജനങ്ങളില്‍ 62 ശതമാനം പേരും ഈ വിശ്വാസം സൂക്ഷിക്കുന്നു. ഹമാസ് ഇപ്പോഴും 130 പേരെ ബന്ദികളായി നിലനിര്‍ത്തുന്നുവെന്നാണ് കരുതുന്നത്. 20% പേര്‍ കൊല്ലപ്പെട്ടതായും വിശ്വസിക്കുന്നു.

Other News in this category



4malayalees Recommends