എലികളും, പാറ്റകളും നിറഞ്ഞ് എന്‍എച്ച്എസ് ആശുപത്രികള്‍; കൃമികീടങ്ങളെ കൈകാര്യം ചെയ്യാന്‍ മില്ല്യണുകള്‍ പൊടിച്ച് എന്‍എച്ച്എസ് മേധാവികള്‍; എ&ഇ ഡിപ്പാര്‍ട്ട്‌മെന്റ് മുതല്‍ മറ്റേണിറ്റി യൂണിറ്റുകളുടെ വരെ സ്ഥിതി മോശം

എലികളും, പാറ്റകളും നിറഞ്ഞ് എന്‍എച്ച്എസ് ആശുപത്രികള്‍; കൃമികീടങ്ങളെ കൈകാര്യം ചെയ്യാന്‍ മില്ല്യണുകള്‍ പൊടിച്ച് എന്‍എച്ച്എസ് മേധാവികള്‍; എ&ഇ ഡിപ്പാര്‍ട്ട്‌മെന്റ് മുതല്‍ മറ്റേണിറ്റി യൂണിറ്റുകളുടെ വരെ സ്ഥിതി മോശം
വീടുകളില്‍ എലിയും, പാറ്റയുമൊക്കെ ഉണ്ടായാല്‍ അത് വലിയൊരു പ്രശ്‌നമായി തോന്നില്ല. എന്നാല്‍ ആശുപത്രികളില്‍ ഇവ ഓടിനടന്നാല്‍ സംഗതി ഗുരുതരമാണ്. ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ എലികളും, പാറ്റകളും, മൂട്ടകളും ഉള്‍പ്പെടെ ആയിരക്കണക്കിന് കൃമികീടങ്ങള്‍ മേഞ്ഞുനടക്കുന്നതിനാല്‍ റെക്കോര്‍ഡ് റിപ്പയര്‍ ബില്ലാണ് ഹെല്‍ത്ത് സര്‍വ്വീസിന് വേണ്ടിവരുന്നത്.

ചില്‍ഡ്രണ്‍സ് വാര്‍ഡ്, ബ്രസ്റ്റ് ക്ലിനിക്ക്, മറ്റേണിറ്റി യൂണിറ്റ്, എ&ഇ ഡിപ്പാര്‍ട്ട്‌മെന്റ്, കിച്ചണ്‍ എന്നിവിടങ്ങളിലെല്ലാം കൃമികീടങ്ങളെ നിയന്ത്രിക്കാന്‍ മില്ല്യണ്‍ കണക്കിന് പൗണ്ടാണ് ആശുപത്രി മേധാവികള്‍ക്ക് ചെലഴിക്കേണ്ടി വരുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്‍എച്ച്എസ് കെട്ടിടങ്ങളുടെ ദുരവസ്ഥ വിവരിക്കുന്നതാണ് ഈ അവസ്ഥ.

കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്കായി പണമൊഴുക്കി രോഗികളുടെ സുരക്ഷയും, അന്തസ്സും സംരക്ഷിക്കാന്‍ മന്ത്രിമാര്‍ തയ്യാറാകണമെന്നാണ് എന്‍എച്ച്എസ് മേധാവികള്‍ മന്ത്രിമാരോട് ആവശ്യപ്പെടുന്നത്. ഇംഗ്ലണ്ടിലെ മെയിന്റനന്‍സ് ബാക്ക്‌ലോഗ് 11.6 ബില്ല്യണ്‍ പൗണ്ടിലാണ് നിലനില്‍ക്കുന്നത്.

കൃമികീടങ്ങളുടെ സൈന്യത്തെ നേരിടാന്‍ എന്‍എച്ച്എസിന് കനത്ത പോരാട്ടമാണ് വേണ്ടിവരുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 3.7 മില്ല്യണ്‍ പൗണ്ടാണ് ഇതിനായി ചെലവഴിച്ചത്. 142 എന്‍എച്ച്എസ് ഹോസ്പിറ്റല്‍ ട്രസ്റ്റുകളില്‍ 59 ഇടങ്ങളില്‍ നിന്ന് മാത്രം ലഭിച്ച കണക്കാണിത്. അതിനാല്‍ യഥാര്‍ത്ഥ അവസ്ഥ ഇതിലേറെ മോശമാണെന്നാണ് വ്യക്തമാകുന്നത്.

Other News in this category



4malayalees Recommends