സ്‌ക്രീന്‍ സ്‌പേസ് കൂടുതലുള്ളത് മീര ജാസ്മിനായിരുന്നു ,ഒരു കോണ്‍ഫിഡന്‍സ് ഇല്ലായ്മ കാവ്യക്ക് ഉണ്ടായിരുന്നു ; വെളിപ്പെടുത്തി കമല്‍

സ്‌ക്രീന്‍ സ്‌പേസ് കൂടുതലുള്ളത് മീര ജാസ്മിനായിരുന്നു ,ഒരു കോണ്‍ഫിഡന്‍സ് ഇല്ലായ്മ കാവ്യക്ക് ഉണ്ടായിരുന്നു ; വെളിപ്പെടുത്തി കമല്‍
മീര ജാസ്മിന്‍, കാവ്യ മാധവന്‍, ദിലീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്ത 'പെരുമഴക്കാലം' നിരവധി പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടിയ ചിത്രമാണ്. കാവ്യ മാധവന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം കൂടിയാണ് പെരുമഴക്കാലം. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് കാവ്യയ്ക്ക് ഉണ്ടായിരുന്ന ചില സംശയങ്ങളെ പറ്റി സംസാരിക്കുകയാണ് സംവിധായകന്‍ കമല്‍.

'മീര വളരെ പ്രോമിസിംഗ് ആണ്. ഈ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് പാഠം ഒന്ന് ഒരു വിലാപത്തിന് മീര ജാസ്മിന് ദേശീയ അവാര്‍ഡ് കിട്ടുന്നത്. മീര പ്രൂവ് ചെയ്തു. കാവ്യയ്ക്ക് ആകെ കണ്‍ഫ്യൂഷനായിരുന്നു. കഥ പറഞ്ഞ് കഴിഞ്ഞപ്പോള്‍ റസിയ ആണോ നല്ലത് ഗംഗ ആണോ നല്ലത് എന്ന രീതിയിലൊരു കണ്‍ഫ്യൂഷന്‍.

ഇടയ്ക്ക് എന്നെ വിളിച്ച് അങ്കിളേ, ഞാന്‍ ഗംഗയായിട്ടാണോ വേണ്ടത് മറ്റേ റോള്‍ എനിക്ക് ചെയ്തൂടെ എന്ന് ചോദിക്കും. എന്റെ മനസില്‍ നീയാണ് ഗംഗ. എന്നാലെ അത് ശരിയാവൂ എന്ന് ഞാന്‍ പറഞ്ഞു. സ്‌ക്രീന്‍ സ്‌പേസ് കൂടുതലുള്ളത് മീര ജാസ്മിന്‍ ചെയ്യുന്ന റസിയക്കാണ്. ഒരു കോണ്‍ഫിഡന്‍സ് ഇല്ലായ്മ കാവ്യക്ക് ഉണ്ടായിരുന്നു. കാരണം മീര ജാസ്മിനായിരിക്കുമല്ലോ പ്രാധാന്യം എന്ന തോന്നല്‍. അഭിനയിക്കാന്‍ വന്നപ്പോള്‍ സ്‌ക്രീന്‍പ്ലേ വെച്ച് കാവ്യയോട് കഥ പറഞ്ഞു. അപ്പോള്‍ കാവ്യയുടെ കണ്ണൊക്കെ നിറഞ്ഞു.

സത്യത്തില്‍ ക്ഷമിക്കുന്ന പെണ്‍കുട്ടിയാണ് ആള്‍ക്കാരുടെ മനസില്‍ കയറുക. സ്വന്തം ഭര്‍ത്താവ് കൊല്ലപ്പെട്ടിട്ടും മാപ്പ് കൊടുക്കുന്ന, ആ വേദന അനുഭവിക്കുന്ന പെണ്‍കുട്ടി. സിനിമയില്‍ വളരെ കുറച്ച് ഡയലോഗുകള്‍ മാത്രമേ കാവ്യക്കുള്ളൂ. ഹൃദയ സ്പര്‍ശിയായി കാവ്യ ആ സിനിമയില്‍ അനുഭവിച്ചു. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ആ വര്‍ഷം കാവ്യക്കാണ് കിട്ടിയത്. മീരയ്ക്ക് കിട്ടിയില്ല. ചില കഥാപാത്രങ്ങള്‍ അങ്ങനെയാണ്. നമ്മുടെ സ്‌ക്രീന്‍ സ്‌പേസ് നോക്കിയിട്ടല്ല ജനങ്ങളുടെ മനസിലേക്ക് എത്തുക.' എന്നാണ് കമല്‍ പറയുന്നത്.

Other News in this category



4malayalees Recommends