ബെനഫിറ്റ് സിസ്റ്റത്തില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് കളമൊരുക്കി ഋഷി സുനാക്; വികലാംഗത്വം ബാധിച്ചവര്‍ക്ക് പ്രതിമാസ പേയ്‌മെന്റിന് പകരം വൗച്ചറുകള്‍ നല്‍കും; ലോക്കല്‍ തെരഞ്ഞെടുപ്പില്‍ മുറിവേല്‍ക്കുന്നതിന് മുന്‍പ് ബെനഫിറ്റ് നിയന്ത്രണം പ്രഖ്യാപിക്കും

ബെനഫിറ്റ് സിസ്റ്റത്തില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് കളമൊരുക്കി ഋഷി സുനാക്; വികലാംഗത്വം ബാധിച്ചവര്‍ക്ക് പ്രതിമാസ പേയ്‌മെന്റിന് പകരം വൗച്ചറുകള്‍ നല്‍കും; ലോക്കല്‍ തെരഞ്ഞെടുപ്പില്‍ മുറിവേല്‍ക്കുന്നതിന് മുന്‍പ് ബെനഫിറ്റ് നിയന്ത്രണം പ്രഖ്യാപിക്കും
ബ്രിട്ടന്റെ ബെനഫിറ്റ് സിസ്റ്റത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങി ഋഷി സുനാക്. ഇതോടെ വികലാംഗര്‍ക്ക് ലഭിക്കുന്ന പ്രതിമാസ പേയ്‌മെന്റുകള്‍ക്ക് പകരം വൗച്ചറുകള്‍ നല്‍കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറും.

വ്യാഴാഴ്ച ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് മുറിവേല്‍ക്കുമെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. ഇതിന് മുന്നോടിയായി ബെനഫിറ്റ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാനാണ് പ്രധാനമന്ത്രി ഒരുങ്ങുന്നത്. പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്‌മെന്റിലാണ് മാറ്റങ്ങള്‍ പ്രധാനമായി നടപ്പാകുന്നത്. വീടുകളില്‍ സംവിധാനങ്ങളും, ഉപകരണങ്ങളും ഒരുക്കുന്നതിന് ഒറ്റത്തവണ പേയ്‌മെന്റുകളും നല്‍കിയേക്കും.

ആളുകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിന് പകരം ചികിത്സ നല്‍കാനും, സഹായികള്‍ക്കും, അപ്ലയന്‍സുകള്‍ക്കും റെസീപ്റ്റ് നല്‍കി പണം തിരികെ നേടാനും കഴിയുന്ന തരത്തിലുള്ള മാറ്റങ്ങളും ആലോചനയിലുണ്ട്. സുരക്ഷിതത്വം കുറയ്ക്കുകയല്ല, മറിച്ച് പിഐപി സുസ്ഥിരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ഗവണ്‍മെന്റ് മാറ്റങ്ങള്‍ ആലോചിക്കുന്നതെന്ന് ഗവണ്‍മെന്റ് ശ്രോതസ്സുകള്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ സിക്ക് നോട്ട് സംസ്‌കാരം അവസാനിപ്പിക്കാനുള്ള നടപടി ഉണ്ടാകുമെന്ന് ഈ മാസം ആദ്യം തന്നെ സുനാക് പ്രഖ്യാപിച്ചിരുന്നു. സാധാരണ ജീവിതത്തിലെ ആശങ്കകള്‍ ജോലിക്ക് പോകാതിരിക്കാനുള്ള കാരണമാക്കി മാറ്റുന്ന ജനങ്ങളുടെ ശീലമാണ് ഈ നിയന്ത്രണം കടുപ്പിക്കുന്നതിലേക്ക് വഴിയൊരുക്കുന്നത്.

Other News in this category



4malayalees Recommends