കാര്‍ ഇന്‍ഷുറന്‍സ് ഉയരുന്നത് തിരിച്ചടി ; ആദ്യ പാദത്തില്‍ വര്‍ദ്ധനവ് 33 ശതമാനം ; സാധാരണക്കാര്‍ക്ക് തിരിച്ചടിയായി വര്‍ദ്ധനവ്

കാര്‍ ഇന്‍ഷുറന്‍സ് ഉയരുന്നത് തിരിച്ചടി ; ആദ്യ പാദത്തില്‍ വര്‍ദ്ധനവ് 33 ശതമാനം ; സാധാരണക്കാര്‍ക്ക് തിരിച്ചടിയായി വര്‍ദ്ധനവ്
കാര്‍ ഇന്‍ഷുറന്‍സില്‍ വന്‍ വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്‌സിന്‍െ കണക്കു പ്രകാരം ഈ വര്‍ഷത്തിന്റെ ആദ്്യ പാദ്തില്‍ കാര്‍ ഇന്‍ഷുറന്‍സില്‍ 33 ശതമാനത്തോളം വര്‍ദ്ധനവുണ്ടായി. നേരത്തെയുള്ളതിനേക്കാള്‍ 157 പൗണ്ട് അധികമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സാധാരണക്കാര്‍ക്ക് ബാധ്യതയാകുകയാണ് ഉയര്‍ന്ന ഇന്‍ഷുറന്‍സ് നിരക്ക്. 2023 ന്റെ ആദ്യ പാദത്തില്‍ ശരാശരി പ്രീമിയം 478 പൗണ്ടായിരുന്നുവെങ്കില്‍ 2024 ല്‍ അതു 635 പൗണ്ടായി ഉയര്‍ന്നു.

വാഹനങ്ങളുടെ അറ്റകുറ്റപണികളും മോഷണം നടക്കുന്നത് മൂലമുള്ള ചിലവുകളും റീപ്ലേസ് ചെയ്യേണ്ടിവരുന്നതിന്‍െ ചിലവും കൂടി വരുന്നതാണ് കാര്‍ ഇന്‍ഷുറന്‍സ് പോളിസി കൂടാന്‍ കാരണമായി കണക്കാക്കുന്നത്.

കഴിഞ്ഞ വര്‍ഷം വിറ്റഴിഞ്ഞ 28 മില്യണ്‍ പോളിസികളും ക്ലെയിമുകളും വിലയിരുത്തിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്ന്.

പെയ്ന്റിന്റെ വില ഉയര്‍ന്നതും വാഹന പാര്‍ട്‌സ് വിലയും സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ വില ഉയരലും ഉള്‍പ്പെടെ ഇന്‍ഷുറന്‍സ് തുകയെ ബാധിക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് തുക ഉയര്‍ന്നതില്‍ ബുദ്ധിമുട്ടുള്ള ഉപഭോക്താക്കള്‍ ഏജന്റുമായി സംസാരിച്ച് ഇളവുകള്‍ തേടാനാണ് എബിഐ (അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറന്‍സ്) പറയുന്നത്.

Other News in this category



4malayalees Recommends