മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടുന്നതിന്റെ പേരില്‍ അമ്മ ശാസിച്ചു; പതിനാറുകാരി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടുന്നതിന്റെ പേരില്‍ അമ്മ ശാസിച്ചു; പതിനാറുകാരി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍
വീട്ടിനുള്ളില്‍ പതിനാറുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. കല്ലറ മുതുവിള കുറക്കോട് വി എസ് ഭവനില്‍ ബിനുകുമാറിന്റെയും ശ്രീജയുടെയും രണ്ടാമത്തെ മകള്‍ കീര്‍ത്തിക (16) ആണു മരിച്ചത്. മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടുന്നതിന്റെ പേരില്‍ അമ്മ ശാസിച്ചതിനെ തുടര്‍ന്ന് കീര്‍ത്തിക ജീവനൊടുക്കിയതെന്നാണ് നിഗമനം.

മിതൃമ്മല ഹൈസ്‌കൂളില്‍ പത്താം ക്ലാസ് പരീക്ഷ പൂര്‍ത്തിയാക്കി നില്‍ക്കുകയായിരുന്നു കീര്‍ത്തിക. വീട്ടുമുറിയില്‍ ജനല്‍ കമ്പിയില്‍ തൂങ്ങികിടന്നത് കണ്ട് നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പാങ്ങോട് പൊലീസ് സ്ഥലത്തെത്തി കേസെടുത്തു.

Other News in this category4malayalees Recommends