അമിത അളവില്‍ ഗുളിക കഴിച്ച യുവതി മരിച്ചു ; പതിവ് പോലെ വീട്ടില്‍ നിന്ന് ജോലിക്ക് പോയ മകളുടെ മരണം വിശ്വസിക്കാനാകാതെ പിതാവ് ; പരാതി നല്‍കി

അമിത അളവില്‍ ഗുളിക കഴിച്ച യുവതി മരിച്ചു ; പതിവ് പോലെ വീട്ടില്‍ നിന്ന് ജോലിക്ക് പോയ മകളുടെ മരണം വിശ്വസിക്കാനാകാതെ പിതാവ് ; പരാതി നല്‍കി
അമിത അളവില്‍ ഗുളിക കഴിച്ച യുവതി മരിച്ചു. കുട്ടമ്പൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിക്കു സമീപം എളേടത്ത് പൊയിലില്‍ ബാലകൃഷ്ണന്റെ മകള്‍ അശ്വതിയാണ് (29) മരിച്ചത്.

കോഴിക്കോട് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. മരുന്ന് അമിതമായി കഴിച്ചതിനെ തുടര്‍ന്ന് അവശയായ അശ്വതിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഈ സമയം, രക്തസമ്മര്‍ദം വളരെ കുറഞ്ഞ നിലയിലായിരുന്നു.

അവിടെനിന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അശ്വതിയുടെ മരണത്തില്‍ സംശയങ്ങള്‍ പ്രകടിപ്പിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കി.

വീട്ടില്‍നിന്നു പതിവുപോലെ ജോലിക്കു പോയതാണെന്നും മരണകാരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. അഖിലേഷാണ് അശ്വതിയുടെ ഭര്‍ത്താവ്. അമ്മ: ഷീല. സഹോദരന്‍: അശ്വിന്‍.

Other News in this category4malayalees Recommends