വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ടത്; 5 കേസുകള്‍ എടുത്തിട്ടുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ്

വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ടത്; 5 കേസുകള്‍ എടുത്തിട്ടുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ്
പാലക്കാട് വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ടതെന്ന് മോട്ടോര്‍ വാഹന വകുപ്പ്. നിരോധിത ലൈറ്റുകളും എയര്‍ഹോണും ഉപയോഗിച്ചതിന് ബസിനെതിരെ അഞ്ച് കേസുകളെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്തിന് സമീപം അപകടം ഉണ്ടായത്. അമിത വേഗതയിലായിരുന്ന സ്‌കൂള്‍ വിനോദയാത്രാ സംഘത്തിന്റെ ബസ് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിനു പിന്നിലിടിച്ച് കയറിയായിരുന്നു അപകടം. സംഭവത്തില്‍ 9 പേര്‍ മരിച്ചു. 40 പേര്‍ക്കു പരുക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്.

എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിലിടിച്ചു ചതുപ്പിലേക്കു മറിയുകയായിരുന്നു. കൊട്ടാരക്കര – കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസിലേക്കാണ് ടൂറിസ്റ്റ് ബസ്സില്‍ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്.

മരിച്ചവരില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും, 3 പേര്‍ കെഎസ്ആര്‍ടിസി യാത്രക്കാരും, ഒരാള്‍ അധ്യാപകനുമാണ്.

Other News in this category



4malayalees Recommends