'ഇനിയില്ല, ഇത് അവസാനത്തേത്'; 92ാം വയസ്സില്‍ അഞ്ചാമതും വിവാഹിതനായി റൂപര്‍ട് മര്‍ഡോക്, ഭാര്യ 66കാരി

'ഇനിയില്ല, ഇത് അവസാനത്തേത്'; 92ാം വയസ്സില്‍ അഞ്ചാമതും വിവാഹിതനായി റൂപര്‍ട് മര്‍ഡോക്, ഭാര്യ 66കാരി
തൊണ്ണൂറ്റി രണ്ടാമത്തെ വയസ്സില്‍ വീണ്ടും വിവാഹിതനായി മാധ്യമ വ്യവസായിയുമായ റൂപര്‍ട് മര്‍ഡോക്. അദ്ദേഹത്തിന്റെ അഞ്ചാമത്തെ വിവാഹമാണിത്. അറുപത്തിയാറുകാരി ആന്‍ ലെസ്ലി സ്മിത്താണ് വധു.

ഇരുവരുടെയും വിവാഹത്തിന് മുന്നോടിയായി വിവാഹ നിശ്ചയം കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. 2008 ല്‍ അന്തരിച്ച വെസ്റ്റേണ്‍ ഗായകനും റേഡിയോടിവി എക്‌സിക്യൂട്ടീവും ആയിരുന്ന ചെസ്റ്റര്‍ സ്മിത്തിന്റെ ഭാര്യയായിരുന്നു ആന്‍. താന്‍ വളരെ പരിഭ്രാന്തനായിരുന്നുവെന്നും പ്രണയിക്കാന്‍ ഭയപ്പെട്ടിരുന്നതായും എന്നാല്‍ ഇത് തന്റെ അവസാനത്തെ വിവാഹമായിരിക്കുമെന്നും റൂപര്‍ട് മര്‍ഡോക് പറഞ്ഞു.

കൂടാതെ താന്‍ അതീവ സന്തോഷവാനാണെന്നും ജീവിതത്തിന്റെ രണ്ടാം ഭാഗം ഒരുമിച്ച് ചെലവഴിക്കാന്‍ തങ്ങളിരുവരും കാത്തിരിക്കുകയാണെന്നും മര്‍ഡോക് കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇത് ദൈവത്തിന്റെ സമ്മാനമാണെന്നാണ് ആന്‍ വിവാഹ വാര്‍ത്തയോട് പ്രതികരിച്ചത്.

'കഴിഞ്ഞ സെപ്റ്റംബറിലാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. ഞാന്‍ കഴിഞ്ഞ 14 വര്‍ഷങ്ങളായി വിധവയായാണ് ജീവിച്ചത്. റൂപര്‍ട്ടിനെപ്പോലെ എന്റെ ഭര്‍ത്താവും ഒരു ബിസിനസുകാരനായിരുന്നു. പ്രാദേശിക പത്രങ്ങളില്‍ ജോലി ചെയ്തു. കൂടാതെ റേഡിയോ, ടിവി സ്റ്റേഷനുകള്‍ നടത്തുകയും ചെയ്തു' ആന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് നാലാം ഭാര്യ നടി ജെറി ഹാളുമായി മര്‍ഡോക് വേര്‍പിരിഞ്ഞത്.


Other News in this category4malayalees Recommends