ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യാ മാതാവെന്ന് ഉദ്യോഗസ്ഥര്‍ വിശ്വസിച്ചില്ല ; ലണ്ടനിലെ വിമാനത്താവളത്തില്‍ നേരിട്ട ദുരനുഭവം പങ്കുവച്ച് സുധാ മൂര്‍ത്തി

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യാ മാതാവെന്ന് ഉദ്യോഗസ്ഥര്‍ വിശ്വസിച്ചില്ല ; ലണ്ടനിലെ വിമാനത്താവളത്തില്‍ നേരിട്ട ദുരനുഭവം പങ്കുവച്ച് സുധാ മൂര്‍ത്തി
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യാ മാതാവാണ് താന്‍ എന്ന പലരും വിശ്വസിക്കാറില്ലെന്ന് എഴുത്തുകാരി സുധാ മൂര്‍ത്തി. ലണ്ടനിലെ വിമാനത്താവളത്തില്‍ നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ടാണ് അവര്‍ ടെലിവിഷന്‍ ഷോയില്‍ ഇക്കാര്യം പറഞ്ഞത്.

ഒരിക്കല്‍ ലണ്ടനിലെത്തിയപ്പോള്‍ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ മേല്‍വിലാസം ചോദിച്ചു. ഞാന്‍ 10 ഡൗണിങ് സ്ട്രീറ്റെന്ന സുനകിന്റെയും അക്ഷതയുടേയും വിലാസം ഫോമില്‍ എഴുതി നല്‍കി. ഇമിഗ്രേഷന്‍ ഓഫീസര്‍ അതു വിശ്വസിക്കാന്‍ തയ്യാറായില്ല. ഞാന്‍ തമാശ പറയുകയാണെന്നാണ് കരുതിയത്.

72 വയസ്സുള്ള ഒരു സാധാരണ സ്ത്രീ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യാ മാതാവാണെന്ന് ആരും വിശ്വസിക്കാന്‍ തയ്യാറല്ലെന്നും സുധാ മൂര്‍ത്തി പറഞ്ഞു.

പ്രമുഖ ടെലിവിഷന്‍ പരിപാടിയായ കപില്‍ ശര്‍മ ഷോയിലാണ് സുധാമൂര്‍ത്തി ദുരനുഭവം പങ്കുവച്ചത്.

Other News in this category4malayalees Recommends