ഹാരിയും മേഗനും സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന് പാപ്പരാസികള്‍ ; രണ്ടുമണിക്കൂറോളം അപകടരമാം വിധം പിന്തുടര്‍ന്നു ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ഹാരിയും മേഗനും സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന് പാപ്പരാസികള്‍ ; രണ്ടുമണിക്കൂറോളം അപകടരമാം വിധം പിന്തുടര്‍ന്നു ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ഹാരി രാജകുമാരവും ഭാര്യ മേഗന്‍ മര്‍ക്കലിയും ഭാര്യയുടെ മാതാവും സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന് പാപ്പരാസികള്‍. തല നാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.

ന്യൂയോര്‍ക്കില്‍ നടന്ന വിമന്‍ ഓഫ് വിഷന്‍ അവാര്‍ഡ് ചടങ്ങില്‍ ദമ്പതികള്‍ പങ്കെടുത്ത് മടങ്ങുന്ന വഴിക്കായിരുന്നു സംഭവം. രണ്ടു മണിക്കൂറോളമാണ് അപകടകരമായ രീതിയില്‍ കാറിനെ പിന്തുടര്‍ന്നത്. കാല്‍നട യാത്രക്കാരേയും വരുന്ന വാഹനങ്ങളേയും കാര്‍ ഇടിക്കാന്‍ പോയതായും ന്യൂയോര്‍ക്ക് പൊലീസ് പറഞ്ഞു.

പിതാവായ ചാള്‍സ് മൂന്നാമന്റെ കീരിടധാരണ ദിവസത്തിന് ശേഷം ഹാരി രാജകുമാരന്‍ പങ്കെടുക്കുന്ന പൊതുപരിപാടിയായിരുന്നു ന്യൂയോര്‍ക്കിലെ അവാര്‍ഡ് ദാന ചടങ്ങ്.

1997ല്‍ പാരിസില്‍വെച്ച് പാപ്പരാസികളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഉണ്ടായ അപകടത്തിലാണ് ഡയാന രാജകുമാരി കൊല്ലപ്പെട്ടത്.

Other News in this category4malayalees Recommends