ആമസോണ്‍ ഓസ്‌ട്രേലിയയില്‍ വന്‍ തൊഴിലവസരങ്ങള്‍; ഫുള്‍ഫില്‍മെന്റ് സെന്ററുകളിലേക്കും ലോജിസ്റ്റിക് സെന്ററുകളിലേക്കുമായി ആയിരത്തിലധികം സീസണല്‍ വര്‍ക്കര്‍മാരെ നിയമിക്കുന്നു; തുടക്കത്തില്‍ മണിക്കൂറിന് 28.80 ഡോളര്‍ പ്രതിഫലം

ആമസോണ്‍ ഓസ്‌ട്രേലിയയില്‍ വന്‍ തൊഴിലവസരങ്ങള്‍; ഫുള്‍ഫില്‍മെന്റ് സെന്ററുകളിലേക്കും ലോജിസ്റ്റിക് സെന്ററുകളിലേക്കുമായി ആയിരത്തിലധികം സീസണല്‍ വര്‍ക്കര്‍മാരെ നിയമിക്കുന്നു; തുടക്കത്തില്‍ മണിക്കൂറിന് 28.80 ഡോളര്‍ പ്രതിഫലം
റീട്ടെയില്‍ ജയന്റായ ആമസോണ്‍ ഓസ്‌ട്രേലിയയില്‍ നിന്നുമുള്ള റിക്രൂട്ട്‌മെന്റുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആയിരത്തിലധികം സീസണല്‍ വര്‍ക്കര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ ആമസോണ്‍ ഓസ്‌ട്രേലിയ ഒരുങ്ങുകയാണ്. 2017ല്‍ തങ്ങളുടെ ആദ്യത്തെ ഫുള്‍ഫില്‍മെന്റ് സെന്റര്‍ ഓസ്‌ട്രേലിയയില്‍ തുടങ്ങിയ ആമസോണ്‍ നിലവില്‍ മിഡ് ഇയേര്‍സി സെയില്‍സിലെ വന്‍ വര്‍ധനവ് കാരണമാണ് സീസണല്‍ വര്‍ക്കര്‍മാരെ കൂടുതലായി ഹയര്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

സിഡ്‌നി, പെര്‍ത്ത്, അഡലെയ്ഡ്, മെല്‍ബണ്‍, ബ്രിസ്ബാന്‍ എന്നിവിടങ്ങളിലെ ആമസോണ്‍ ഫുള്‍ഫില്‍മെന്റ് സെന്ററുകളിലും ലോജിസ്റ്റിക് സൈറ്റുകളിലുമായിരിക്കും ഇവര്‍ക്ക് നിയമനം നല്‍കുന്നത്. പാക്കിംഗ്, സോര്‍ട്ടിംഗ്, ഓര്‍ഡറുകള്‍ പോസ്റ്റ് ചെയ്യുക തുടങ്ങിയ ജോലികളായിരിക്കും ചെയ്യേണ്ടി വരുക. യാതൊരു വിധ മുന്‍പരിചയവുമില്ലാത്തവര്‍ക്ക് ഈ ജോലികള്‍ക്ക് അപേക്ഷിക്കാം. ഇവര്‍ക്ക് ട്രെയിനിംഗ് നല്‍കുകയും മണിക്കൂറിന് 28.80 ഡോളര്‍ വച്ചായിരിക്കും തുടക്കത്തിലുള്ള പ്രതിഫലം നല്‍കുന്നത്. വിജയിക്കുന്ന അപേക്ഷകര്‍ ഡ്രഗ് ആന്‍ഡ് ആല്‍ക്കഹോള്‍ ടെസ്റ്റിനും പോലീസ് പരിശോധനക്കും വിധേയരാകേണ്ടി വരും.

Other News in this category4malayalees Recommends