ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള പുതിയ കരാറിനെ സ്തുതിച്ച് യൂണിവേഴ്‌സിറ്റികള്‍; ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെയും റിസര്‍ച്ചര്‍മാരുടെയും കൈമാറലിനെ ത്വരിതപ്പെടുത്തുന്ന കരാര്‍; ഓസ്‌ട്രേലിയയില്‍ നിലവില്‍ ഒരു ലക്ഷത്തിനടുത്ത് ഇന്ത്യന്‍ സ്റ്റുഡന്റ്‌സ്

ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള പുതിയ കരാറിനെ സ്തുതിച്ച് യൂണിവേഴ്‌സിറ്റികള്‍; ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെയും റിസര്‍ച്ചര്‍മാരുടെയും  കൈമാറലിനെ ത്വരിതപ്പെടുത്തുന്ന കരാര്‍; ഓസ്‌ട്രേലിയയില്‍ നിലവില്‍ ഒരു ലക്ഷത്തിനടുത്ത് ഇന്ത്യന്‍ സ്റ്റുഡന്റ്‌സ്
വിദ്യാര്‍ത്ഥികളെ കൈമാറുന്ന പ്രക്രിയ വേഗത്തിലാക്കുന്ന പുതിയ ഇന്ത്യ-ഓസ്‌ട്രേലിയ കരാറിനെ സ്വാഗതം ചെയ്ത് ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികള്‍ രംഗത്തെത്തി. ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെയും റിസര്‍ച്ചര്‍മാരുടെയും അങ്ങോട്ടുമിങ്ങോട്ടുമുള്ള കൈമാറലിനെ ത്വരിതപ്പെടുത്തുന്നതാണ് പുതിയ കരാറെന്നാണ് ഓസ്‌ട്രേലിയയിലെ പ്രമുഖ യൂണിവേഴ്‌സിറ്റികള്‍ പ്രസ്തുത കരാറിനെ വാഴ്ത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ മേയ് 24ന് അന്തിമരൂപത്തിലെത്തിയ പുതിയ ഓസ്‌ട്രേലിയ-ഇന്ത്യ മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പ് അറേഞ്ച്‌മെന്റ് യോഗ്യതകളെ പരസ്പരം അംഗീകരിക്കുന്ന നീക്കമാണെന്നാണ് യൂണിവേഴ്‌സിറ്റികള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഗ്രാജ്വേറ്റുകള്‍, റിസര്‍ച്ചര്‍മാര്‍, ബിസിനസുകള്‍ എന്നിവയുടെ പരസ്പര വിനിമയം ത്വരിതപ്പെടുത്തുന്ന കരാറാണിതെന്നാണ് ഓസ്‌ട്രേലിയന്‍ ടെക്‌നോളജി നെറ്റ് വര്‍ക്ക് ഓഫ് യൂണിവേഴ്‌സിറ്റീസ് എക്‌സിക്യൂട്ടീവ് ഡയറക്ടറായ ലൂക്ക് ഷീഹി വിശേഷിപ്പിച്ചിരിക്കുന്നത്. ഈ പാത്ത് വേകള്‍ ഒരുക്കിയ ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരെ തങ്ങള്‍ അനുമോദിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അന്തോണി ആല്‍ബനീസുമാണ് ഇത് സംബന്ധിച്ച പുതിയ കരാറില്‍ ഒപ്പിട്ടിരിക്കുന്നത്.

ഇന്ത്യന്‍- ഓസ്‌ട്രേലിയന്‍ സമൂഹത്തിന്റെ സംഭാവനകള്‍ മൂലം ഓസ്‌ട്രേലിയ മികച്ച ഒരിടമായിത്തീര്‍ന്നിരിക്കുന്നുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇനിയും മെച്ചപ്പെടുത്താന്‍ തങ്ങളാഗ്രഹിക്കുന്നുവെന്നാണ് ആല്‍ബനീസ് ഈ കരാറിനെ സ്തുതിച്ചിരിക്കുന്നത്. പുതിയ കരാറിലൂടെ വിദ്യാര്‍ത്ഥികള്‍, അക്കാദമിക്‌സ്, റിസര്‍ച്ചര്‍മാര്‍, തുടങ്ങിയവര്‍ക്ക് മറ്റേ രാജ്യത്ത് പോയി ജീവിക്കാനും പഠിക്കാനും ജോലി ചെയ്യാനുമുളള പാത്ത് വേകള്‍ സുഗമമാക്കുമെന്നാണ് പ്രതീക്ഷ.

ഇവര്‍ക്കുള്ള വിസകള്‍ എളുപ്പത്തില്‍ ലഭ്യമാകുന്നതിന് പുതിയ കരാറിലൂടെ സാധിക്കും. നിലവില്‍ 450 റിസര്‍ച്ച് പാര്‍ട്ട്ണര്‍ഷിപ്പുകളാണ് ഓസ്‌ട്രേലിയന്‍ , ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികള്‍ക്കിടയിലുള്ളത്. നിലവില്‍ 90000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഓസ്‌ട്രേലിയയില്‍ പഠിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കിടെ 1.5 മില്യണ്‍ ഇന്ത്യക്കാരാണ് ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ഗ്രാജ്വേഷന്‍ നേടിയിരിക്കുന്നതെന്നാണ് വൈസ് ചാന്‍സലേര്‍സ് ഗ്രൂപ്പ് യൂണിവേഴ്‌സിറ്റീസ് ഓസ്‌ട്രേലിയയുടെ ചീഫ് എക്‌സിക്യൂട്ടീവായ കാട്രിയോണ ജാക്ക്‌സന്‍ എടുത്ത് കാട്ടുന്നത്.

Other News in this category4malayalees Recommends