തൊട്ടിലെന്ന് കരുതി അമ്മ ഓവനില്‍ കിടത്തിയ കുഞ്ഞിന് ദാരുണാന്ത്യം

തൊട്ടിലെന്ന് കരുതി അമ്മ ഓവനില്‍ കിടത്തിയ കുഞ്ഞിന് ദാരുണാന്ത്യം
തൊട്ടിലെന്ന് കരുതി അമ്മ ഓവനില്‍ കിടത്തിയ കുഞ്ഞ് മരിച്ചു. വെള്ളിയാഴ്ച അമേരിക്കയിലെ മിസോറിയിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവമറിഞ്ഞ് മറ്റുള്ളവര്‍ എത്തുമ്പോള്‍ പൊള്ളലേറ്റ് ചലനമറ്റ നിലയിലായിരുന്നു കുഞ്ഞ്. സംഭവസ്ഥലത്ത് വെച്ച് തന്നെ കുഞ്ഞ് മരിച്ചതായി പൊലീസ് പറഞ്ഞു.

എങ്ങനെയാണ് ഇത്തരമൊരു പിശക് സംഭവിച്ചത് എന്നതിനെക്കുറിച്ച് കൂടുതല്‍ വിശദീകരണം പൊലീസ് നല്‍കിയിട്ടില്ല.

അതേസമയം, കുട്ടിയുടെ മരണത്തിലേക്ക് നയിച്ച അപകടമായതിനാല്‍ കുഞ്ഞിന്റെ അമ്മ 26 കാരിയായ മരിയ തോമസിനെതിരെ പൊലീസ് കേസെടുത്തു. ഈ ദുരന്തത്തിന്റെ ഭയാനകമായ സ്വഭാവം കണക്കിലെടുത്താണ് കേസ് എടുത്തത്. എന്നാല്‍ മരിയ തോമസ് മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് മരിയയുടെ സുഹൃത്ത് പറഞ്ഞു. മരിയ തോമസിനെ ജാക്‌സണ്‍ കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

Other News in this category4malayalees Recommends