മുന്‍ കാമുകന്റെ അക്രമണത്തില്‍ കൊല്ലപ്പെട്ടു; മൃതദേഹം വീട്ടിലെ ബാത്ത്ടബ്ബില്‍ ജീര്‍ണ്ണിക്കാനായി ഉപേക്ഷിച്ചു; മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായതില്‍ പക

മുന്‍ കാമുകന്റെ അക്രമണത്തില്‍ കൊല്ലപ്പെട്ടു; മൃതദേഹം വീട്ടിലെ ബാത്ത്ടബ്ബില്‍ ജീര്‍ണ്ണിക്കാനായി ഉപേക്ഷിച്ചു; മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായതില്‍ പക
മുന്‍ കാമുകന്‍ സ്ത്രീയെ ഗുരുതരമായ അക്രമത്തില്‍ കൊലപ്പെടുത്തിയ ശേഷം മാസങ്ങളോളം ബാത്ത്ടബ്ബില്‍ ജീര്‍ണ്ണിക്കാന്‍ ഉപേക്ഷിച്ചു. എട്ട് മാസത്തോളമാണ് മെല്‍ബണിലെ സ്ത്രീയുടെ മൃതദേഹം ആരും കാണാത്ത തരത്തില്‍ ബാത്ത്ടബ്ബില്‍ ഒളിപ്പിച്ചതെന്ന് ജൂറി മുന്‍പാകെ വ്യക്തമാക്കി.

39-കാരി സാറാ ഗാട്ടിന്റെ മൃതദേഹം കണ്ടെത്തുമ്പോള്‍ അര്‍ദ്ധനഗ്നമായ നിലയില്‍, പുതപ്പ് മൂടി, വീട്ടിലെ സാധനങ്ങള്‍ ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു. 2018 ജനുവരിയിലാണ് ഇവരുടെ വീട്ടില്‍ വെല്‍ഫെയര്‍ ചെക്കിംഗിന് എത്തിയപ്പോള്‍ മൃതദേഹം കണ്ടെത്തിയത്.

മറ്റൊരു വിഷയത്തില്‍ പോലീസ് വീട്ടുപടിക്കല്‍ ഒട്ടിച്ച ഇന്‍ഫൊര്‍മേഷന്‍ കാര്‍ഡ് ഒരു മാസത്തിന് ശേഷവും അതേ സ്ഥലത്ത് കണ്ടതോടെയാണ് അധികൃതര്‍ക്ക് സംശയം തോന്നിയത്. സംഭവത്തില്‍ മുന്‍ കാമുകന്‍ ആന്‍ഡ്രൂ ബേക്കര്‍ക്ക് എതിരായ കേസ് വിക്ടോറിയന്‍ സുപ്രീംകോടതിയില്‍ വിചാരണ നടക്കുകയാണ്.

എന്നാല്‍ ഗാട്ടിന്റെ കൊലപാതകത്തില്‍ താന്‍ കുറ്റക്കാരനല്ലെന്നാണ് 56-കാരന്റെ വാദം. ബേക്കറും, ഗാട്ടുമായുള്ള ബന്ധം പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. പല തവണ വേര്‍പിരിഞ്ഞ് പിന്നീട് ഒത്തുതീര്‍പ്പായ ശേഷം ഗാട്ട് മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായതോടെയാണ് അസൂയ മൂത്ത് കൊലപാതകരം നടത്തിയത്.


Other News in this category4malayalees Recommends