സിഡ്‌നി ഷോപ്പിങ് മാളില്‍ കത്തി കുത്ത് ; ഷോപ്പിങ് സെന്ററില്‍ നൂറുകണക്കിന് പേരെ ഒഴിപ്പിച്ചു

സിഡ്‌നി ഷോപ്പിങ് മാളില്‍ കത്തി കുത്ത് ; ഷോപ്പിങ് സെന്ററില്‍ നൂറുകണക്കിന് പേരെ ഒഴിപ്പിച്ചു
കത്തി കുത്തിനെ തുടര്‍ന്ന് ശനിയാഴ്ച സിഡ്‌നിയിലെ ഒരു ഷോപ്പിംഗ് സെന്ററില്‍ നിന്ന് നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചു. ഒരാള്‍ക്ക് വെടിയേറ്റതായും നിരവധി പേര്‍ക്ക് കത്തിയാക്രമണമേല്‍ക്കേണ്ടിവന്നതായിട്ടുമാണ് റിപ്പോര്‍ട്ട്.


ബോണ്ടി ബീച്ചിന് സമീപമുള്ള തിരക്കേറിയ മാളിലാണ് വെടിവെപ്പുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജ്വല്ലറിയില്‍ അഭയം തേടുന്നതിന് മുമ്പ് വെടിയൊച്ച കേട്ടതായും ഒരു സ്ത്രീ നിലത്ത് കിടക്കുന്നത് കണ്ടതായും രണ്ട് സാക്ഷികള്‍ റോയിട്ടേഴ്‌സിനെ അറിയിച്ചു. ന്യൂ സൗത്ത് വെയില്‍സ് സ്റ്റേറ്റ് പോലീസ് ഒരു പോലീസ് ഓപ്പറേഷന്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

അടിയന്തരമായി പൊലീസും എമര്‍ജന്‍സി സര്‍വീസും സ്ഥലത്തെത്തി.

പരിഭ്രാന്തരായ ജനക്കൂട്ടം മാളില്‍ നിന്ന് ഓടിപ്പോകുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.


Other News in this category4malayalees Recommends