ഫെഡറല്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നാടുകടത്തല്‍ നിയമം മനുഷ്യാവകാശ ലംഘനം ; വിമര്‍ശനമുയരുന്നു

ഫെഡറല്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നാടുകടത്തല്‍ നിയമം മനുഷ്യാവകാശ ലംഘനം ; വിമര്‍ശനമുയരുന്നു
ഫെഡറല്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നാടുകടത്തല്‍ നിയമം മനുഷ്യാവകാശ ലംഘനമെന്ന് വിമര്‍ശനം. ബില്ലിനെ കുറിച്ചുള്ള സെനറ്റ് തെളിവെടുപ്പിനിടെയാണ് ഈ വാദം ഉയര്‍ന്നത്.

ഓസ്‌ട്രേലിയയില്‍ അഭയം നല്‍കാത്തവരെ സ്വന്തം നാട്ടിലേക്ക് നാടുകടത്തുന്നത് എളുപ്പമാക്കുന്നതാണ് നിര്‍ദ്ദിഷ്ട നിയമം .ഇതിനോട് സഹകരിച്ചില്ലെങ്കില്‍ അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്. കരമ്പട്ടികയില്‍ നിന്ന് വരുന്ന അഭയാര്‍ത്ഥികളുടെ വിസ നിഷേധിക്കാന്‍ ആഭ്യന്തര മന്ത്രിയ്ക്ക് അധികാരം നല്‍കുകയും ചെയ്യും.

എന്നാല്‍ ഓരോ വ്യക്തികളുടേയും സാഹചര്യം കണക്കിലാക്കുന്നതിന് പകരം ജന വിഭാഗങ്ങളായി കണക്കാക്കി വിസ നിഷേധിക്കുന്നത് അടിസ്ഥാന മനുഷ്യാവകാശ ലംഘനമാണെന്ന് ഹ്യൂമണ്‍ റൈറ്റ് കമ്മീഷന്‍ പ്രസിഡന്റ് പറഞ്ഞു

കുടിയേറ്റം വര്‍ധിച്ചതോടെ ശക്തമായ നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.

Other News in this category4malayalees Recommends