സിഡ്‌നിയിലെ ആറുപേര്‍ കൊല്ലപ്പെട്ട മാള്‍ ഇന്നു തുറന്നു ; കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നിരവധി പേര്‍ ഒത്തുകൂടി

സിഡ്‌നിയിലെ ആറുപേര്‍ കൊല്ലപ്പെട്ട മാള്‍ ഇന്നു തുറന്നു ;  കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നിരവധി പേര്‍ ഒത്തുകൂടി
സിഡ്‌നിയിലെ ആറുപേര്‍ കൊല്ലപ്പെട്ട സംഭവം ഓസ്‌ട്രേലിയന്‍ സമൂഹത്തിന് വലിയ വേദനയാകുകയാണ്. സംഭവത്തില്‍ ഇരയായവരുടെ പ്രിയപ്പെട്ടവരും മറ്റും ഇന്നലെ സിഡ്‌നിയില്‍ ആക്രമണം നടന്ന മാളില്‍ ഒത്തുകൂടി. വെള്ളിയാഴ്ച മുതല്‍ ഷോപ്പിങ് സെന്റര്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ചില കടകള്‍ തല്‍ക്കാലം തുറന്നുപ്രവര്‍ത്തിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

അനുസ്മരണ പരിപാടികളില്‍ നിരവധി പേര്‍ പങ്കെടുത്തു. ഞായറാഴ്ച ബോണ്ടായി ബീച്ച് പരിസരത്ത് മെഴുകുതിരി കത്തിച്ചുകൊണ്ടുള്ള അനുസ്മരണം നടത്തും. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ആശ്വാസം പകരുന്നതാണ് അനുസ്മരണ പരിപാടിയെന്ന് പ്രീമിയര്‍ പറഞ്ഞു.

അതിനിടെ അക്രമിയെ നേരിട്ട സുരക്ഷാ ഉദ്യോഗസ്ഥന് പെര്‍മനന്റ് റെസിഡന്‍സി നല്‍കുന്ന കാര്യം പരിഗണിക്കും. ഓസ്‌ട്രേലിയക്കാരുടെ നന്ദി സൂചകമായി ഇക്കാര്യം സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി പറഞ്ഞു.

Other News in this category4malayalees Recommends