ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇനി ഇനി സൗദിയിലെ ഏത് നഗരത്തിലേക്കും യഥേഷ്ടം സഞ്ചരിക്കാം; മക്കക്കും മദീനക്കും പുറമേയുള്ള നഗരങ്ങളിലേക്ക് പ്രവേശിക്കാനുള്ള വിലക്ക് നീക്കി സൗദി

ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇനി ഇനി സൗദിയിലെ ഏത് നഗരത്തിലേക്കും യഥേഷ്ടം സഞ്ചരിക്കാം; മക്കക്കും മദീനക്കും പുറമേയുള്ള നഗരങ്ങളിലേക്ക് പ്രവേശിക്കാനുള്ള വിലക്ക് നീക്കി സൗദി

ഉംറക്കായെത്തുന്ന ഏത് തീര്‍ഥാടകനും ഇനി സൗദിയിലെ ഏത് നഗരത്തിലേക്കും യഥേഷ്ടം സഞ്ചരിക്കാം. മക്കക്കും മദീനക്കും പുറമേയുള്ള നഗരങ്ങളിലേക്ക് പ്രവേശിക്കാനുള്ള വിലക്ക് സൗദി നീക്കി. മക്ക, മദീന, ജിദ്ദ എന്നിവിടങ്ങള്‍ക്ക് പുറമേ മറ്റു ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനുള്ള സൗകര്യം ഇതോടെ തീര്‍ത്ഥാടകര്‍ക്ക് ലഭിക്കും. 1983 ഒക്ടോബര്‍ ഏഴിനാണ് ഉംറ തീര്‍ഥാടകര്‍ക്ക് പുണ്യ നഗരങ്ങള്‍ക്കും വിമാനത്താവളവും തുറമുഖവും നിലകൊള്ളുന്ന ജിദ്ദക്കും പുറമേയുള്ള ഭാഗങ്ങളിലേക്ക് വിലക്ക് വന്നത്. ഉംറക്കായി സൌദിയിലെത്തുന്നവര്‍ നാട്ടിലേക്ക് മടങ്ങാതെ വിവിധ ജോലികളില്‍ അനധികൃതമായി തങ്ങിയ സാഹചര്യത്തില്‍ കൂടിയായിരുന്നു അക്കാലത്ത് തീരുമാനത്തിന് കാരണമായത്. ഈ വിലക്കാണ് നീക്കിയത്.

നേരത്തെ പ്രത്യേക ടൂറിസം വിസയായി ഉംറ വിസ പരിവര്‍ത്തിപ്പിക്കുന്നവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളിലേക്ക് സന്ദര്‍ശനത്തിന് അനുമതി നല്‍കിയിരുന്നു. ഇത്തരം നിബന്ധനകള്‍ ഇല്ലാതെയാണ് പുതിയ പ്രഖ്യാപനമെന്നാണ് സൂചന. ഇതോടെ ഉംറക്കായി എത്തുന്ന തീര്‍ഥാടകര്‍ക്ക് ബന്ധുക്കളെ സന്ദര്‍ശിക്കാനും അവസരമാകും.

Other News in this category



4malayalees Recommends