സൗദിയില്‍ നിസ്‌കാര സമയങ്ങളില്‍ കടകള്‍ തുറന്നിടുവാനുള്ള അനുവാദമില്ല; നിലപാട് വ്യക്തമാക്കി അധികൃതര്‍

സൗദിയില്‍ നിസ്‌കാര സമയങ്ങളില്‍ കടകള്‍ തുറന്നിടുവാനുള്ള അനുവാദമില്ല; നിലപാട് വ്യക്തമാക്കി അധികൃതര്‍

കഴിഞ്ഞ ദിവസമാണ് സൗദിയില്‍ 24 മണിക്കൂറും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. അനുമതി വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നമസ്‌കാര സമയങ്ങളിലും ഇളവ് ബാധകമാണെന്ന നിലയില്‍ പ്രചാരണം സജീവമായി. ഇതോടെയാണ് നിലപാട് വ്യക്തമാക്കി സൗദി അധികൃതര്‍ രംഗത്തെത്തിയത്. നമസ്‌കാര സമയങ്ങളിലും വ്യാപാരസ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന പ്രചാരണം തെറ്റാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് 24 മണിക്കൂറും പ്രവര്‍ത്തനാനുമതി നല്ഡകിയത്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി നേടാന്‍ മുനിസിപ്പല്‍ മന്ത്രാലയത്തില്‍ നിന്ന് പ്രത്യേക ഫീസ് അടച്ച് അനുമതിയെടുത്താല്‍ മാത്രം മതി. ഫീസ് എത്രയാണെന്നത് മുനിസിപ്പല്‍ കാര്യാലയത്തിന് തീരുമാനിക്കാം. ഇടവേളകളില്ലാതെ 24 മണിക്കൂറും കടകള്‍ക്ക് പ്രവര്‍ത്തിക്കാം എന്നതായിരുന്നു പ്രചാരണം. അര്‍ധരാത്രിയോടെ കടകളടക്കുന്നതാണ് നിലവിലെ രീതി. ഇതില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതിയില്‍ ഇളവുകള്‍ നല്‍കാറുണ്ട്. ഇത് വിപുലമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ നീക്കം.





Other News in this category



4malayalees Recommends