സൗദി നിയോം സിറ്റി പദ്ധതിയില്‍ പ്രവാസികള്‍ ജോലി സ്വപ്‌നം കാണേണ്ട; നിയമനം സ്വദേശികള്‍ക്ക് മാത്രം

സൗദി നിയോം സിറ്റി പദ്ധതിയില്‍ പ്രവാസികള്‍ ജോലി സ്വപ്‌നം കാണേണ്ട; നിയമനം സ്വദേശികള്‍ക്ക് മാത്രം

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സ്വപ്ന പദ്ധതിയായ നിയോം സിറ്റി പദ്ധതിയില്‍ ജോലി ലഭിക്കുക സ്വദേശികള്‍ക്ക് മാത്രം. പുതുതായി പഠനം പൂര്‍ത്തിയാക്കി ജോലിയന്വേഷിക്കുന്ന സ്വദേശികളായ യുവതി യുവാക്കള്‍ക്കാണ് അവസരം. ഇതിനായി മന്ത്രാലയം അപേക്ഷ ക്ഷണിച്ചു.

നിയോം പദ്ധതിയിലെ മുഴുവന്‍ ഉയര്‍ന്ന തസ്തികകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. ബിരുദവും ബിരുദാനന്തര ബിരുദവും നേടി പുറത്തിറങ്ങുന്ന ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം ലഭിക്കുക. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവസരം ഉണ്ടാകില്ല. പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാണ് നിയമനം. ജോലിയന്വേഷകരായ ഉദ്യോഗാര്‍ഥികള്‍ക്ക് പദ്ധതിയുടെ വൈബ്സൈറ്റ് വഴി അപേക്ഷിക്കാം.

Other News in this category



4malayalees Recommends