ലഖ്‌നൗവില്‍ നിന്നുള്ള എയര്‍ ഇന്ത്യ ജിദ്ദ സര്‍വീസ് ഒക്‌റ്റോബര്‍ മുതല്‍; യാത്രാ സമയത്തില്‍ മൂന്ന് മണിക്കൂര്‍ വരെ ലാഭം

ലഖ്‌നൗവില്‍ നിന്നുള്ള എയര്‍ ഇന്ത്യ ജിദ്ദ സര്‍വീസ് ഒക്‌റ്റോബര്‍ മുതല്‍; യാത്രാ സമയത്തില്‍ മൂന്ന് മണിക്കൂര്‍ വരെ ലാഭം

ലഖ്‌നൗവില്‍ നിന്നും ജിദ്ദയിലേക്ക് എയര്‍ ഇന്ത്യ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നു. ഒക്‌റ്റോബര്‍ മുതലാണ് സര്‍വീസ് ആരംഭിക്കുക. നേരിട്ടുള്ള വിമാന സര്‍വീസ് വരുന്നതോടെ ലഖ്‌നൗ - സൗദി യാത്രാ സമയത്തില്‍ മൂന്ന് മണിക്കൂര്‍ വരെ ലാഭിക്കാന്‍ യാത്രാക്കാര്‍ക്ക് സാധിക്കും.

നിലവില്‍ ഡല്‍ഹി വഴിയാണ് എയര്‍ ഇന്ത്യ ലഖ്‌നൗവില്‍ നിന്നുള്ള ജിദ്ദ സര്‍വീസ് നടത്തുന്നത്. ഇങ്ങനെ വരുമ്പോള്‍ ഡല്‍ഹിയിലെത്തിയ ശേഷം യാത്രക്കാര്‍ക്ക് വിമാനം മാറിക്കയറേണ്ടതുണ്ടായിരുന്നു.ലഖ്‌നൗവില്‍ നിന്നും ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30ന് ടേക്ക് ഓഫ് ചെയ്യുന്ന വിധത്തിലാണ് എയര്‍ ഇന്ത്യ ജിദ്ദ സര്‍വീസ് പദ്ധതിയിട്ടിരിക്കുന്നത്. അഞ്ചര മണിക്കൂറിനു ശേഷം എട്ട് മണിക്ക് വിമാനം ജിദ്ദയില്‍ എത്തിച്ചേരും.

Other News in this category



4malayalees Recommends